ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചു വിടൽ; 30,000 ത്തോളം ജിവനക്കാരുടെ ജോലി പോവും
file image
ന്യൂഡൽഹി: ആമസോണിൽ വൻ പിരിച്ചുവിടൽ. ചെലവു ചുരുക്കൽ, കാര്യക്ഷമമായ പ്രവർത്തനങ്ങൾ, ഓട്ടോമേഷൻ ത്വരിതപ്പെടുത്തൽ എന്നിവയുടെ ഭാഗമായി 30,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ വ്യക്തമാക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാവും ഇത്.
ഈ ആഴ്ച മുതൽ ഇമെയിൽ വഴി ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. ആമസോണിന്‍റെ 3,50,000 കോർപ്പറേറ്റ് ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേരെ പിരിച്ചുവിടൽ ബാധിക്കും. എന്നിരുന്നാലും അത് അതിന്‍റെ മൊത്തം 1.55 ദശലക്ഷം തൊഴിലാളികളുടെ ഒരു ഭാഗം മാത്രമാണ്.