പുതിയ സിനിമാ അനുഭവം സമ്മാനിക്കാൻ അങ്കമാലി മൈ സിനിമാസ്

 
Business

പുതിയ സിനിമാ അനുഭവം സമ്മാനിക്കാൻ അങ്കമാലി മൈ സിനിമാസ് | Video

ഡോൾബി അറ്റ്‌മോസ് സംവിധാനം ഒരു ഗെയിം ചേഞ്ചറാണ്.

അങ്കമാലി: സിനിമാ ആസ്വാദനത്തിന്‍റെ നൂതന ഡോൾബി അറ്റ്‌മോസ് തിയേറ്റർ അനുഭവങ്ങൾ സമ്മാനിക്കുന്ന മൂന്ന് പുതിയ സിനിമാ സ്ക്രീനുകൾക്ക് അങ്കമാലിയിൽ തുടക്കമായി. മൈ സിനിമാസ് ആണ് 4 കെ ഡോൾബി അറ്റ്‌മോസ് സംവിധാനത്തിൽ സ്ക്രീനുകൾ ഒരുക്കിയിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സംവിധാനം ഒരു ഗെയിം ചേഞ്ചറാണ്.

ആസ്വാദകനെ ആക്ഷനിലേക്ക് കൊണ്ടുപോകുന്ന ഒരു ഇമ്മേഴ്‌സീവ് ഓഡിയോ സാങ്കേതികവിദ്യയാണ് ഡോൾബി അറ്റ്‌മോസ്, പ്രേക്ഷകൻ സിനിമയുടെ ഭാഗമാണെന്ന് തോന്നിപ്പിക്കുന്ന ആധുനിക സാങ്കേതിക വിദ്യയാണിത്.

പുതിയ സിനിമാ അനുഭവം സമ്മാനിക്കാൻ അങ്കമാലി മൈ സിനിമാസ്

അങ്കമാലി കെഎസ്ആർടിസി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മൂന്നു സ്ക്രീനുകളാണ് പുത്തൻ നിലവാരത്തിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 3D സിൽവർ സ്‌ക്രീനുകളാണ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ക്രീനും അങ്കമാലി മേഖലയിലെ ഏറ്റവും വലിയ സ്ക്രീനും ആണ് മൈ സിനിമാസിൽ തയ്യാറാക്കിയിരിക്കുന്നത്.

ഡോൾബി അറ്റ്മോസ് അനുഭവം കൂടാതെ പ്രീമിയം സോഫ, ലോഞ്ചുകൾ, അൾട്രാ-ലക്ഷ്വറി റീക്ലൈനറുകൾ, രുചികരമായ ഭക്ഷണങ്ങൾ എന്നിവ മൈ സിനിമാസിലെ പ്രത്യേകതയാണ്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും