ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്റ്റൈൽ യുഎഇയിൽ മൂന്നു സ്റ്റോറുകൾ തുറന്നു

 
Business

ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്റ്റൈൽ യുഎഇയിൽ മൂന്നു സ്റ്റോറുകൾ തുറന്നു

പ്രവർത്തനം ആരംഭിച്ച്​ ഒമ്പത്​ മാസം പിന്നിടുമ്പോൾ ഇന്ത്യയിലുടനീളം 37 സ്റ്റോറുകൾ

ഷാർജ: റാഫേൽ ലൈഫ്​ സ്റ്റൈലുമായി ചേർന്ന്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്റ്റൈൽ യുഎഇയിൽ അന്തർദേശിയ ബ്രാൻഡായ ഹൈലാൻഡർ, ടോക്കിയോ ടാക്കീസിന്‍റെ മൂന്നു ഷോറൂമുകൾ തുറന്നു. ഷാർജയിലെ സഹാറ സെന്‍റർ, മെഗാ മാൾ, ദുബായിലെ ബുർജുമാൻ മാൾ എന്നിവിടങ്ങളിലാണ്​ പുതിയ ഷോറൂമുകൾ തുറന്നത്. സഹാറ സെന്‍ററിൽ പ്രവർത്തനം തുടങ്ങിയ ഷോറൂമിന്‍റെ ഉദ്​ഘാടനം ഇന്ത്യൻ ക്രിക്കറ്റ്​ താരവും റാഫേൽ ലൈഫ്​ സൈറ്റലിന്‍റെ ബ്രാൻഡ്​ അംബാസിഡറുമായ സഞ്ജുസാംസൺ നിർവഹിച്ചു.

ഇന്ത്യയിൽ ഫാഷൻ വസ്ത്രവ്യാപാര രംഗത്ത്​ അതിവേഗം വളരുന്ന സ്ഥാപനമാണ്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്റ്റൈൽ. പ്രവർത്തനം ആരംഭിച്ച്​ ഒമ്പത്​ മാസം പിന്നിടുമ്പോൾ ഇന്ത്യയിലുടനീളം 37 സ്റ്റോറുകൾ തുറന്നുകഴിഞ്ഞു. 2026 മാർച്ചോടെ 38 സ്റ്റോറുകൾ കൂടി തുറക്കുകയാണ്​​ ലക്ഷ്യമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

റാഫേൽ ഗ്രൂപ്പിന്‍റെ റീറ്റെയിൽ ബ്രാൻഡായ റാഫേൽ ലൈഫ്​ സ്റ്റൈലുമായി കൈകോർത്താണ്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്റ്റൈൽ യുഎഇയിൽ ചുവടുറപ്പിക്കുന്നത്​​. ഇതിന്‍റെ ഭാഗമായി അടുത്ത മാർച്ചോടെ മിഡിലീസ്റ്റിൽ ഏഴ്​ ഷോറൂകൾ കൂടി തുറക്കാനാണ്​ പദ്ധതി​. 5,000 ചതുശ്ര അടി വിസ്തൃതിയിലാണ്​​ ദുബായ് ബുർജുമാൻ മാളിലേയും ഷാർജയിലെ മെഗാമാളിലേയും ഷോറൂമുകൾ നിർമിച്ചിരിക്കുന്നത്​. ഷാർജ സഹാറ സെന്‍റർ ഷോറൂമിന്​ 9,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്​.

കലാഭവൻ നവാസ് അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചു: മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം