തന്നത് തീർത്തിട്ട് ചോദിക്ക്, എന്നാലേ ഇനി തരൂ...

 

MV Graphics

Budget

അനുവദിച്ച പദ്ധതികൾ നടപ്പാക്കാത്തതു കൊണ്ട് കേരളത്തിനു പുതിയവ ഇല്ല: രാജീവ് ചന്ദ്രശേഖർ

എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സ്ഥലമേറ്റെടുപ്പ് വൈകിച്ചു; കേന്ദ്രം നൽകുന്നത് നടപ്പാക്കാതെ പുതിയത് ചോദിക്കുന്നതിൽ അർഥമില്ലെന്ന് ബി.ജെ.പി.

VK SANJU

തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേരളം നേരിടുന്ന വികസന മുരടിപ്പിന് കാരണം സംസ്ഥാന സർക്കാരിന്‍റെ ഭരണപരാജയമാണെന്ന് ആരോപിച്ചു. എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾക്കായി സ്ഥലമേറ്റെടുപ്പ് വൈകുന്നതും കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാത്തതും കേരളത്തിന് തിരിച്ചടിയാകുന്നു. കേരളത്തിൽ വികസനം വരണമെങ്കിൽ ഇവിടെ എൻഡിഎ സഖ്യം അധികാരത്തിൽ വരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിനു വേണ്ടിയുള്ള വലിയ പ്രഖ്യാപനങ്ങളില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രം അനുവദിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 11 ബജറ്റുകളിലായി കേന്ദ്രം കേരളത്തിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും നടപ്പിലാക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നതിന് മുൻപ് അനുവദിച്ച കാര്യങ്ങൾ നടപ്പിലാക്കാനാണ് ഇടതു സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

എയിംസിന്‍റെ (AIIMS) കാര്യത്തിൽ 2017-ൽ തന്നെ മധുരയിലോ കേരളത്തിലോ അനുവദിക്കുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ, സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ കേരളത്തിനു കഴിഞ്ഞില്ല. അവഗണന എന്നാരോപിക്കുന്നത് നിർത്തി പദ്ധതികൾ നടപ്പിലാക്കാത്തതിനെപ്പറ്റി മറുപടി പറയുകയാണ് വേണ്ടത്.

കേരളത്തിൽ വികസനം വരണമെങ്കിൽ ഇവിടെയും ഒരു എൻഡിഎ സർക്കാർ ഉണ്ടാകണം. ഡബിൾ എൻജിൻ സർക്കാർ വന്നാൽ ഭരണപരാജയവും കാര്യക്ഷമതയില്ലായ്മയും മാറി വികസനം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതികരണം കൂടിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പത്തു വർഷത്തെ കേരളത്തിന്‍റെ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ, ഷീ മാർട്ടുകൾ; ശ്രദ്ധേയമായി സ്ത്രീകൾക്കായുള്ള പ്രഖ്യാപനങ്ങൾ

സംസ്ഥാനത്ത് കഴിഞ്ഞ വർഷം 428 വീട്ടുപ്രസവങ്ങൾ; അധികവും മലപ്പുറത്ത്

കേരളത്തിന് അതിവേഗ റെയിൽപാതയില്ല

ആത്മഹത്യ ചെയ്ത കാമുകിയുടെ മൃതദേഹം കണ്ട് തിരിച്ചെത്തി; പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ബയോ ഫാർമയ്ക്ക് 10,000 കോടി; മരുന്നുകളുടെ വില കുറയും