ഇറാൻ-ഇസ്രയേൽ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിക്കാൻ സാധ്യത

 
Business

ഇറാൻ-ഇസ്രയേൽ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിക്കാൻ സാധ്യത

ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിരോധിച്ചാൽ അതു രാജ്യാന്തര ഇന്ധനവിപ‍ണിയെ ദോഷകരമായി ബാധിക്കും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ ബാരലിന് 110 ഡോളർ വരെയാകാമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇറാനിലെ ക്രൂഡ് ഓയിൽ രാജ്യാന്തര വിപണിയിലേക്ക് എത്തിയിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് വഴിയാണ് ലോകത്തിന്‍റെ 20 ശതമാനം എണ്ണ വ്യാപാരവും നടക്കുന്നത്.

ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിരോധിച്ചാൽ അതു രാജ്യാന്തര ഇന്ധനവിപ‍ണിയെ ദോഷകരമായി ബാധിക്കും. ഇന്ത്യയിൽ ആവശ്യമുള്ള 89 ശതമാനം ക്രൂഡ് ഓയിലും ഇറക്കു മതി ചെയ്യുകയാണ്. അതു കൊണ്ടു തന്നെ ക്രൂഡ് ഓയിൽ വർധന ഇന്ത്യൻ വിപണിയെ പ്രത്യക്ഷമായി തന്നെ ബാധിക്കും.

യുഎസ് സൈനികർ പശ്ചിമേഷ്യൻ മേഖലയിൽ സൈനിക വിന്യാസം ആരംഭിച്ചതിനു തൊട്ടു പിന്നാലെ തന്നെ ക്രൂഡ് ഓയിൽ വില 10 ശതമാനത്തോളം വർധിപ്പിച്ചു.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

5 മത്സരങ്ങളിൽ നിന്ന് വിട്ടുകൊടുത്തത് 164 റൺസ്; ബുംറയുടെ വിക്കറ്റ് വരൾച്ച എന്ന് അവസാനിക്കും?

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ഇറാൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം; വീഡിയോ പുറത്ത്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല