Business

യുപിഐ ഇടപാടുകൾക്ക് ക്യാഷ്ബാക്ക് റിവാർഡുകളുമായി ഡിസിബി ബാങ്ക്

കൊച്ചി: അര്‍ഹമായ യുപിഐ ഇടപാടുകളില്‍ പ്രതിവര്‍ഷം 7500 രൂപ വരെ ക്യാഷ് ബാക്ക് ലഭ്യമാക്കി ഡിസിബി ബാങ്ക് ഡിസിബി ഹാപ്പി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. വെറും 500 രൂപയായിരിക്കും കാഷ് ബാക്ക് അര്‍ഹതയ്ക്കുള്ള കുറഞ്ഞ യുപിഐ ഇടപാടു തുക.

25,000 രൂപയായിരിക്കും ഡിസിബി ഹാപ്പി സേവിങ്സ് അക്കൗണ്ടിലെ ശരാശരി ത്രൈമാസ ബാലന്‍സ്. ശരാശരി ത്രൈമാസ ബാലന്‍സിന്‍റെ അടിസ്ഥാനത്തില്‍ പത്തു രൂപ മുതല്‍ 625 രൂപ വരെ ഓരോ ഇടപാടിലും കാഷ് ബാക്ക് ലഭിക്കുന്ന രീതിയിലാണ് പദ്ധതി.

ഇന്ത്യയിലെ ഡിസിബി എടിഎമ്മുകളില്‍ പരിധിയില്ലാത്ത ഉപയോഗം, പരിധിയില്ലാത്ത ഓണ്‍ലൈന്‍ ആര്‍ടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് സൗകര്യങ്ങള്‍, ഡിസിബി പേഴ്സണല്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ്, സിഡിബി മൊബൈല്‍ ബാങ്കിങ് ആപ് തുടങ്ങിയ മറ്റു നിരവധി സൗകര്യങ്ങളും ഇതോടൊപ്പം ലഭ്യമാക്കും.

പുതുമകള്‍ ഉള്ളതും റിവാര്‍ഡുകള്‍ നല്‍കുന്നതുമായ ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടപ്പെടുന്നതെന്ന് ഡിസിബി ബാങ്ക് റീട്ടെയില്‍ ആന്‍റ് അഗ്രി ബിസിനസ് മേധാവി പ്രവീണ്‍ കുട്ടി പറഞ്ഞു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു