gold price today 25-01-2024 
Business

മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്

5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് (25/01/2024) ഒരു പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇതായിരുന്നു. പിന്നീട് 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് 21 മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

ജനുവരി 18 - പവന് 240 രൂപ കുറഞ്ഞ് വില 45,920 രൂപയായി

ജനുവരി 19 - പവന് 240 രൂപ ഉയർന്ന് വില 46,160 രൂപയായി

ജനുവരി 20 - പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

ജനുവരി 21 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 22 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 23 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 24 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 25 - പവന് 80 രൂപ കുറഞ്ഞ് വില 46,160 രൂപയായി

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ