സ്വർണവിലയിൽ തുടർച്ചയായി വർധന 
Business

സ്വർണവിലയിൽ തുടർച്ചയായി വർധന; പവന് 160 രൂപ വർധിച്ചു

വെള്ളിയാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ചിരുന്നു

കൊച്ചി: സംസ്ഥാനത്തും ഇന്നും സ്വർണവിലയിൽ വർധന. 160 രൂപ വർധിച്ച് ഒരു പവന് 51,560 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 6445 രൂപയാണ്.

വെള്ളിയാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ചിരുന്നു. ഇതോടെ 51,400 ൽ സ്വർണവില എത്തിയിരുന്നു. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. പിന്നീട് കേന്ദ്ര ബജറ്റിന് ശേഷം കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വീണ്ടും സ്വർണവിലയിൽ വർധനയാണ് ഉണ്ടായത്.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു