Business

സ്വർണവില‍ ഇന്നും കുറഞ്ഞു

ഇന്നലെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,720 രൂപയായിരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവില‍യിൽ ഇന്നും ഇടിവ് (gold rate). ഇന്ന് (07/04/2023) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,580 രൂപയായി.

ഇന്നലെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,720 രൂപയായിരുന്നു. ബുധനാഴ്ച പവന് ആദ്യമായി 45,000ൽ‌ എത്തി. പവന് 760 രൂപ വർദ്ധിച്ചാണ് സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിയത്. ഗ്രാമിന് 95 രൂപ വർദ്ധിച്ച് 5,625 രൂപയായി.

അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്തും സ്വർണവില ഉയരാന്‍ കാരണമായത്. കഴിഞ്ഞമാസം 18 മുതലാണ് സ്വർണവില ഉയരാന്‍ തുടങ്ങിയത്. ഇതിനു മുന്‍പത്തെ റെക്കോകോർഡ് വില 44,240 രൂപയായിരുന്നു.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും

ഇസ്രയേല്‍ ആക്രമണം: 1,000ത്തി​ലേറെ പലസ്തീനികള്‍ പലായനം ചെയ്തു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു