Business

സ്വർണവിലയിൽ വന്‍ കുതിപ്പ്; 43,000 ലേക്ക്

തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ കുതിപ്പ്. ഇന്ന് (16/03/2023) ഒറ്റയടിക്ക് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് എത്തിനിൽക്കുന്നത്. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 5355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാമിന് 5305 രൂപയും ഒരു പവന് 42,440 രൂപയുമായിരുന്നു വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41, 280 രൂപയായിരുന്നു ഒരു പവന്‍റെ വില.

കഴിഞ്ഞ മാസം ഫെബ്രുനരി 2നായിരുന്നു സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയും ഒരു പവന് 42,880 രൂപയുമായിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുര‍ക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ തിരിയുന്നതാണ് വില ഉയരാന്‍ കാരണം.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു