ഒടുവിൽ..!! 57,000 വും കടന്ന് സ്വര്‍ണവില; ചരിത്രത്തിൽ ആദ്യം file
Business

ഒടുവിൽ..!! 57,000 വും കടന്ന് സ്വര്‍ണവില; ചരിത്രത്തിൽ ആദ്യം

7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 വും കടന്നു. ഇന്ന് (16/10/2024) പവന് 360 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,120 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞെങ്കിലും പിന്നീട് ഈ മാസം 4ന് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഏക്കാലത്തെയും റെക്കോർഡ് വിലയിട്ടത്. പിന്നീട് തുടർച്ച‍യായി 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്വർണവില പുതിയ ഉയരം കുറിച്ചത്.

നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി

മുഖംമൂടിയിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിൽ എത്തിച്ചത് അസംബന്ധം: രമേശ് ചെന്നിത്തല

ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി ടെയ്‌ലര്‍ റോബിന്‍സണ്‍ പിടിയില്‍

മികച്ച പ്രവർത്തനം നടത്തിയാലേ ഇനി മത്സരിക്കാനുള്ളൂ: സുരേഷ് ഗോപി

മൺസൂൺ പെയ്തൊഴിയുന്നു; സെപ്റ്റംബർ പാതിയോടെ മടക്കം