gold rate today 12-04-2024 
Business

സ്വർണവില പുതിയ റെക്കോഡിൽ; പവന് 53,700 കടന്നു

ഏപ്രിലിൽ ഇതുവരെ പവന് 2880 രൂപയാണ് കൂടിയത്.

Ardra Gopakumar

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. ഇന്ന് (12/04/2024) പവന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവന് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 53,760 രൂപയാണ്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി വിപണി നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6,720 രൂപയായി വിപണ നിരക്ക്.

സംസ്ഥാനത്ത് കഴിഞ്ഞ 6 ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. ഏപ്രിലിൽ ഇതുവരെ പവന് 2880 രൂപയാണ് കൂടിയത്. സാധാരണനിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണവില കുതിക്കാറുള്ളത്. എന്നാൽ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വർണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോൾ. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് ഇതിനു കാരണം.

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

നശിക്കുന്ന കാർഷിക മേഖലയും സർക്കാർ തൊഴിലിനായി മാത്രം പരിശീലിക്കുന്ന ചെറുപ്പക്കാരും! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ചലച്ചിത്ര അക്കാഡമി ആരു ഭരിക്കും? സാധ്യതാ പട്ടികയിൽ സലിം കുമാറും ജഗദീഷും ജോയ് മാത്യുവും

സിനിമാ മേഖലയിലും ഈ സർക്കാരിന്‍റേതായ സിഗ്നേച്ചർ ഉണ്ടാകുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു; കുറിപ്പുമായി വിനയൻ

സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതി തിരിച്ചെത്തിക്കും; ശ്രദ്ധയിൽ പെടുത്തുമെന്ന് ടിവികെ മന്ത്രി