gold rate today 13-02-2024 
Business

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഗ്രാമിന് 10 രൂപ കുറഞ്ഞ് 5760 ലെത്തി

Ardra Gopakumar

കൊച്ചി: തുടർച്ചയായി മാറ്റമില്ലാതെയിരുന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന് (13/02/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 46,080 ലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5760 ലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വർണവില എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

ഫെബ്രുവരി 2 - പവന് 120 രൂപ ഉയർന്ന് വില 46,640 രൂപയായി

ഫെബ്രുവരി 3 - പവന് 160 രൂപ കുറഞ്ഞ് വില 46,480 രൂപയായി

ഫെബ്രുവരി 4 - സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 5 - പവന് 120 രൂപ കുറഞ്ഞ് വില 46,360 രൂപയായി

ഫെബ്രുവരി 6 - പവന് 160 രൂപ കുറഞ്ഞ് വില 46,200 രൂപയായി

ഫെബ്രുവരി 7 - പവന് 200 രൂപ ഉയർന്ന് വില 46,400 രൂപയായി

ഫെബ്രുവരി 8 - സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 9 - പവന് 160 രൂപ കുറഞ്ഞ് വില 46,320 രൂപയായി

ഫെബ്രുവരി 10 - പവന് 160 രൂപ കുറഞ്ഞ് വില 46,160 രൂപയായി

ഫെബ്രുവരി 11 - സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 12 - സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 13 - പവന് 80 രൂപ കുറഞ്ഞ് വില 46,080 രൂപയായി

ദാവൂദിനൊപ്പം ഇനി ആ 23 പേരും; പാക്കിസ്ഥാൻ സ്വദേശികളെ ഭീകരരായി പ്രഖ‍്യാപിച്ച് കേന്ദ്രം

ഉറപ്പ് തെറ്റിച്ച് കോറോഹെൽത്ത്; പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട്, ജോലി നഷ്ടപ്പെടുക 900 ത്തോളം പേർക്ക്

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ; അപേക്ഷ നൽകി

കോന്നിയിൽ പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; 6 പേർക്കെതിരേ കേസ്, പ്രതികളിലൊരാൾ പെൺകുട്ടി

കുടുംബസമേതം ലണ്ടനിലേക്ക് യാത്ര തിരിച്ച് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ; വിമാനത്താവളത്തിൽ ഗതാഗത കുരുക്ക്