സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി
representative image
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. ബുധനാഴ്ച സ്വർണവില പവന് 480 രൂപ വർധിച്ച് 98,640 രൂപയിലെത്തി. ഗ്രാമിന് 60 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയായി. ചൊവ്വാഴ്ച പവനിൽ 1120 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
രാജ്യന്തര വില വർധനവാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ച യുഎസ് ഡോളര്‍ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി.
10 വര്‍ഷ യുഎസ് ട്രഷറി ബോണ്ട് താഴ്ന്നു. ഇതോടെ സ്വര്‍ണ നിക്ഷേപം ഉയരുന്നതാണ് വില കൂടാന്‍ കാരണം. ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞ സമയത്ത് 4289 ഡോളറിലായിരുന്നു രാജ്യാന്തര വില. ഇന്നിത് 4322 ഡോളറിലേക്ക് തിരികെ കയറിയിട്ടുണ്ട്.