രാവിലെ കുറിച്ച റെക്കോഡ് ഉച്ചയ്ക്ക് തിരുത്തി സ്വർണം; പവൻ വില 83,000 ലേക്ക്

 
Business

രാവിലെ കുറിച്ച റെക്കോഡ് ഉച്ചയ്ക്ക് തിരുത്തി സ്വർണം; പവൻ വില 83,000 ലേക്ക്

രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയർന്നിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി 2 തവണയാണ് സ്വർണവില ഉയർന്നത്. ഉച്ചയോടെ സ്വർണവില ഗ്രാമിന് 45 രൂപ ഉയർന്ന് 10,365 രൂപയിലും പവന് 360 രൂപ വർധിച്ച് 82,920 രൂപയിലുമെത്തി.

രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു വർധിച്ചിരുന്നത്. ഇതോടെ ഒരു പവന് 82,560 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 10320 രൂപയിലുമെത്തിയിരുന്നു. പിന്നാലെയാണ് ഉച്ചയോടെ വീണ്ടും വർധനവ് രേഖപ്പെടുത്തിയത്.

സ്വർണം 83,000 ത്തിലേക്കുള്ള കുതിപ്പിലാണ്. നിലവിൽ 80 രൂപയുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. നിലവിൽ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ 89,400 രൂപയോളം നൽകേണ്ടിവരും.

അപകീർത്തി കുറ്റകരമല്ലാതാക്കാൻ സമയം അതിക്രമിച്ചു: സുപ്രീം കോടതി

പറക്കുന്നതിനിടെ കോക്പിറ്റ് ഡോർ തുറക്കാൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി താഴെയിറക്കി

പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ എടുത്തയാൾ പാമ്പ് കടിയേറ്റ് മരിച്ചു

ബസുകളുടെ മത്സരയോട്ടം; എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈ വിരൽ നഷ്ടമായി

ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി 52 കാരൻ മരിച്ചു