Business

സ്വർണവില വീണ്ടും റെക്കോർഡിൽ; പവന് 45,000 കടന്നു

കഴിഞ്ഞ മാസം 18 മുതലാണ് സ്വർണവില ഉയരാന്‍ തുടങ്ങിയത്.

MV Desk

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇതോടെ മുന്‍ റെക്കോർഡ് വിലയായിരുന്ന 45,000 കടന്നു.

ഇന്ന് (14/04/2023) പവന് 440 രൂപ വർധിച്ച് 45,320 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഇന്ന് വർധിച്ചത്. 5,665 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില

കഴിഞ്ഞ മാസം 18 മുതലാണ് സ്വർണവില ഉയരാന്‍ തുടങ്ങിയത്. ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,000-ത്തിലെത്തിയ സ്വർണവില പിന്നീട് 5ന് ആദ്യമായി 45,000-ത്തിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു വന്നെങ്കിലും കഴിഞ്ഞ ദിവസങ്ങൾ മുതൽ വീണ്ടും ഉയരുന്ന പ്രവണതയാണ് കണ്ടത്.

നവീൻ ബാബുവിന്‍റെ മരണം: കേസ് സിബിഐക്ക്, സർക്കാർ വിജ്ഞാപനം ഉടൻ

നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെതിരേ അച്ചടക്ക നടപടി

തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ സംയുക്ത സൈനിക മേധാവി; എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!

ഇനി അതാത് മാസത്തെ റേഷൻ മാത്രം, ഒന്നിച്ച് നൽകുന്ന പരിപാടി നിർത്തി സർക്കാർ; നീലക്കാർഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല