സ്വർണ വിലയിൽ ചെറിയ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു

 
Business

സ്വർണ വിലയിൽ ചെറിയ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു

ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമായി.

Business Desk

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമായി. കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ വില വർധവിനു ശേഷമാണ് വിലയിൽ നേരിയ ഇടിവുണ്ടായിരിക്കുന്നത്.

18 കാരറ്റ് സ്വർണ വിലയും കുറഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ 18 കാരറ്റ് സ്വർണം 11,475 രൂപയായി. അതേസയമം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപ നിരക്കിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നത്തെ ഇടിവ് ആശ്വാസകരമാണ്. ഇന്നലെ മാത്രം മൂന്ന് തവണയാണ് സംസ്ഥാനത്ത് സ്വർണ വില വർധിച്ചത്. ഒരു ദിവസം കൊണ്ട് മാത്രം 1680 രൂപയുടെ വർധനവാണ് പവന് രേഖപ്പെടുത്തിയത്. വില ഇനിയും കുതിച്ചുയരുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നേരിയ തോതിലെങ്കിലും വില താഴേക്ക് വന്നത് എന്നത് വിപണിക്ക് ശുഭസസൂചനയാണ് നൽകുന്നത്

'വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപൂജ‍്യം, എൽകെജി നിലവാരം പോലുമില്ല'; വിമർശനവുമായി ബിജെപി

ബിഡിഎസ് വിദ‍്യാർഥി നിതിൻ രാജിന്‍റെ മരണം: പ്രധാന പ്രതി ഡോ. എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യം തള്ളി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

''ഗംഭീറിനെ പോലൊരു കോച്ചിനെ ഇന്ത‍്യയ്ക്ക് ആവശ‍്യമില്ല, ധോണിയെ തിരിച്ചു കൊണ്ടു വരൂ''; തുറന്നടിച്ച് എസ്. ശ്രീശാന്ത്

ബജറ്റിൽ കാർഷിക മേഖല‍‌യെ അവഗണിച്ചു, കേരളം കടക്കെണിയിലാണെന്ന ആരോപണം പൊളിഞ്ഞു; വിമർശനവുമായി പ്രതിപക്ഷ നേതാവ്