ഇടിവ് തുടർന്ന് സ്വര്‍ണവില; നിരക്കറിയാം..

 

file image

Business

ഇടിവ് തുടർന്ന് സ്വര്‍ണവില; നിരക്കറിയാം..

വെള്ളിയുടെ വില 117.80 രൂപയായി കുറഞ്ഞു.

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ശനിയാഴ്ച (June 28) പവന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 71,440 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ശനിയാഴ്ചത്തെ വില.

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങൾ മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതിലാണ് സ്വര്‍ണവിലയെ ബാധിച്ചത്.

75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. എന്നാൽ ഏറിയും കുറഞ്ഞും വില ചാഞ്ചാടി 74,500 വരെ എത്തി നിൽക്കുകയായിരുന്നു.

ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 390 രൂപയും പവന് 3120 രൂപയുമാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വില നേരിയ രീതിയിൽ ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 117.80 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:

ജൂൺ 21 - 73,880 രൂപ (+)

ജൂൺ 22 - -മാറ്റമില്ല

ജൂൺ 23 - 73,840 രൂപ (-)

ജൂൺ 24 - 73,240 രൂപ (-)

ജൂൺ 25 - 72,560 രൂപ (-)

ജൂൺ 26 - മാറ്റമില്ല

ജൂൺ 27 - 71,880 രൂപ (-)

ജൂൺ 28 - 71,440 രൂപ (-)

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി