.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: സർവ്വ റെക്കോർഡുകളും തകർത്ത മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഇന്ന് (28/10/2024) പവന് 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7,315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. പവന് 59,000 കടന്നും മുന്നേറുമെന്ന് കരുതിയ ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.
ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും സ്വര്‍ണവില കുതിച്ചുയർന്ന് പുത്തന്‍ റെക്കോർഡുകളുണ്ടാക്കി. തൊട്ടു പിന്നാലെ ഒക്ടോബർ 19 ന് ആദ്യമായി സ്വര്‍ണവില 58000 കടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോഡുകൾ തിരുത്തി സ്വർണവില 58,880 എന്ന പുതിയ നിരക്കിലേക്കെത്തിയിരുന്നു.
ഒക്ടോബർ 15 - 56,760
ഒക്ടോബർ 16 - 57,120
ഒക്ടോബർ 17 - 57,280
ഒക്ടോബർ 18 - 57,920
ഒക്ടോബർ 19 - 58,240
ഒക്ടോബർ 20 - 58240
ഒക്ടോബർ 21 - 58,400
ഒക്ടോബർ 22 - 58,400
ഒക്ടോബർ 23 - 58,720
ഒക്ടോബർ 24 - 58,280
ഒക്ടോബർ 25 - 58,360
ഒക്ടോബർ 26 - 58,880
ഒക്ടോബർ 27 - 58,880
ഒക്ടോബർ 28 - 58,520