സ്വർണവില വർധന തുടരുന്നു

 

file image

Business

സ്വർണവില വർധന തുടരുന്നു

സ്വര്‍ണവില 75,000 കടക്കുമെന്ന് വിദഗ്ധര്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച (19-06-2025) പവന് 120 രൂപ ഉയർന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 74,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 9,265 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങൾ മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

നിലവിലുള്ള സാഹചര്യത്തിൽ സ്വര്‍ണവില 75,000 രൂപയും കടന്ന് കുതിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:

ജൂൺ 12 - 72,800 രൂപ (+)

ജൂൺ 13 - 74,360 രൂപ (+)

ജൂൺ 14 - 74,560 രൂപ (+)

ജൂൺ 15 - മാറ്റമില്ല

ജൂൺ 16 - 74,440 രൂപ (-)

ജൂൺ 17 - 73,600 രൂപ (-)

ജൂൺ 18 - 74,000 രൂപ (+)

ജൂൺ 19 - 74,120 രൂപ (+)

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ് നൽകി യുവഡോക്‌റ്റർ

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ