.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബിസിനസ് ലേഖകൻ
കൊച്ചി: അമെരിക്കയുടെ ചൈനാ പേടി മുതലെടുത്ത് കയറ്റുമതി രംഗത്ത് കൂടുതൽ നേട്ടം കൈവരിക്കാൻ ഇന്ത്യൻ കമ്പനികൾ തന്ത്രങ്ങൾ പുതുക്കുന്നു. രാഷ്ട്രീയ സംഘർഷം ശക്തിയാർജിച്ചതോടെ വിവിധ അമെരിക്കൻ കമ്പനികൾ ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത ഉപരോധം മുതലെടുക്കാൻ വിവിധ മേഖലകളിലുള്ള ഇന്ത്യൻ കമ്പനികൾ ശ്രമം തുടങ്ങി.
ഇലക്ട്രോണിക് ഹാർഡ് വെയറുകൾ മുതൽ വിവിധ ലോഹങ്ങളും തുണിത്തരങ്ങളും കയറും ഭക്ഷ്യ ഉത്പന്നങ്ങളും ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിയിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് തെളിയുന്നതെന്ന് മുംബൈ ആസ്ഥാനമായുള്ള പ്രമുഖ രാജ്യാന്തര ഷിപ്പിങ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ മധു ഉണ്ണി പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ചൈനയ്ക്കും യുഎസിനും ഇടയിലുള്ള വ്യാപാര മാന്ദ്യം ശക്തമാകുകയാണ്. പതിറ്റാണ്ടുകളായി ചൈനയിൽ നിന്നും വൻതോതിൽ ഉത്പന്നങ്ങൾ വാങ്ങിയിരുന്ന പല യുഎസ് കമ്പനികളും ഇറക്കുമതിക്കായി പുതിയ വിപണികൾ തേടുകയാണ്. ഏഷ്യയിലെയും ലാറ്റിൻ അമെരിക്കയിലെയും ഉത്പാദകരിൽ നിന്നും ഉയർന്ന വില നൽകിയും ഉത്പന്നങ്ങൾ വാങ്ങുന്നതിന് അമെരിക്കയിലെയും യൂറോപ്പിലെയും കമ്പനികൾ താത്പര്യം പ്രകടിപ്പിക്കുന്നുവെന്ന് മധു ഉണ്ണി കൂട്ടിച്ചേർത്തു. കൊവിഡ് വ്യാപനത്തിനു ശേഷം ചൈനയിലെ കമ്പനികളെ ആഗോള കമ്പനികൾ പലതും ഏറെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമെരിക്ക മാറിയതു തന്നെ ആഗോള കയറ്റുമതി രംഗത്ത് മികച്ച നേട്ടമുണ്ടാക്കുന്നതിന്റെ സൂചനയാണെന്ന് ദുബായിലെ പ്രമുഖ ട്രേഡ് കൺസൾട്ടന്റായ ടോണി ചാതേലിൽ പറയുന്നു. 2022 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ ഇരു രാജ്യങ്ങളുമായുള്ള മൊത്തം വ്യാപാരം 7.65 ശതമാനം ഉയർന്ന് 12, 855 കോടി ഡോളറിലെത്തി. അമെരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യം ഇക്കാലയളവിൽ 2.81 ശതമാനം ഉയർന്ന് 7831 കോടി ഡോളറിലെത്തി.
അതേസമയം അമെരിക്കയിൽ നിന്നുള്ള ഇറക്കുമതി മൂല്യത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 16 ശതമാനം വർദ്ധനയാണുണ്ടായത്. അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ ബൈ ലാറ്ററൽ വ്യാപാരം തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.65 ശതമാനം കുറഞ്ഞ് 11, 853 കോടി ഡോളറിലെത്തി. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 1532 കോടി ഡോളറിലെത്തി. അതേസമയം ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ കഴിഞ്ഞ വർഷവും 4.5 ശതമാനം വർധന ദൃശ്യമായി.
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകൾ നൽകുന്നതെന്ന് കയറ്റുമതി കമ്പനികൾ പറയുന്നു. മരുന്നുകൾ മുതൽ എൻജിനിയറിങ് ഉത്പന്നങ്ങൾക്ക് വരെ മികച്ച വിപണിയാണ് തുറന്നു കിട്ടുന്നതെന്നും അവർ വ്യക്തമാക്കുന്നു.