ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഇടിവ്
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്. യുഎസ് ഡോളറിനെതിരേ ഇതാദ്യമായാണ് 90 രൂപയുടെ ഇടിവ് ഉണ്ടായിരിക്കുന്നത്.
ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ തന്നെ രൂപയുടെ മൂല്യം 90.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.
ഡോളറിന്‍റെ ഡിമാന്‍ഡ് കൂടിയതും, വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും, ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ അനിശ്ചിതത്വവുമാണ് ഇടിവിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.