Representative image
Representative image 
Business

നാണയപ്പെരുപ്പം നിയന്ത്രണവിധേയം

ബിസിനസ് ലേഖകൻ

കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നാണയപ്പെരുപ്പം ലക്ഷ്യമിട്ട 5.4 ശതമാനമായി നിലനിർത്താനാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. ഇന്നലെ പ്രഖ്യാപിച്ച ധന അവലോകന നയത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും നാണയപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് സൂചിപ്പിക്കുന്നു. ‌ഭക്ഷ്യ വിലക്കയറ്റത്തിനൊപ്പം ആഗോള പ്രശ്നങ്ങള്‍ മൂലമുള്ള ക്രൂഡ് വിപണിയിലെ അനിശ്ചിതത്വവും മറികടന്ന് നാണയപ്പെരുപ്പം 4.5 ശതമാനത്തിലേക്ക് താഴും.

അതേസമയം അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ ലക്ഷ്യം റിസര്‍വ് ബാങ്ക് ഏഴ് ശതമാനമായി കുറച്ചു. ഇക്കാലയളവില്‍ 7.3 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യയുടെ 62250 കോടി ഡോളര്‍ വിദേശ നാണയ ശേഖരം കരുത്താകും.

രാജ്യത്തെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ബാലന്‍സ് ഷീറ്റില്‍ ആരോഗ്യകരമായ വളര്‍ച്ചയാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയില്‍ മൂലധന നിക്ഷേപം വർധിക്കുന്നതിനാല്‍ വളര്‍ച്ച സംബന്ധിച്ച് ആശങ്കകളില്ല. അമെരിക്കന്‍ ഡോളര്‍ അതിശക്തമാകുമ്പോഴും രൂപയുടെ മൂല്യം സ്ഥിരതയോടെ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ഇടപാടുകളിലെ സുരക്ഷിതത്വം കൂട്ടുന്നതിന് ബദല്‍ സാധ്യതകള്‍ ഒരുക്കുമെന്നും റിസര്‍വ് ബാങ്ക് പറയുന്നു. വണ്‍ ടൈം പാസ്‌വേഡുകള്‍ക്ക് പകരം ഇടപാടുകളുടെ ആധികാരികതയ്ക്കായി പുതിയ സംവിധാനം വരും. നെറ്റ്‌വര്‍ക്കില്ലാത്ത സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് പുതിയ സാങ്കേതിക തയാറാക്കുകയാണ്.

അതേസമയം ആഗോള മേഖലയിലെ കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് സെപ്റ്റംബറിന് ശേഷം ഉദാര ധനസമീപനത്തിലേക്ക് റിസര്‍വ് ബാങ്ക് മാറുമെന്ന് കൊച്ചിയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ബിജു നാരായണന്‍ പറയുന്നു. മുഖ്യ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ലെങ്കിലും സെപ്റ്റംബറിന് ശേഷം ബാങ്കുകള്‍ ഭവന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ) ഒരു ശതമാനം വരെ കുറച്ചേക്കും.

കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ

അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി നെടുമ്പാശേരിയില്‍ പിടിയില്‍

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയിൽ നിർവഹിക്കും

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു