ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ

 
Business

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ

ആദ്യ പതിപ്പ് മുതൽ മാരത്തണിന്‍റെ അവിഭാജ്യ ഘടകമായ ആസ്റ്റർ മെഡ്സിറ്റിയാണ് ഇത്തവണയും മെഡിക്കൽ പാർട്ണർ

Namitha Mohanan

​കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. ആരോഗ്യകരമായ ഒരു ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും കായിക മേഖലയ്ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഫെഡറൽ ബാങ്കിന്‍റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ തുടർച്ചയായ പങ്കാളിത്തം.

​മാരത്തൺ പ്രേമികൾ കാത്തിരിക്കുന്ന നാലാം പതിപ്പ് ഫെബ്രുവരി 8-ന് കൊച്ചിയിൽ നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്.രാജ്യാന്തര മാരത്തണുകളിലേക്കുള്ള യോഗ്യതാ മത്സരമെന്ന നിലയിൽ ദേശീയതലത്തിലുള്ള പ്രമുഖ താരങ്ങൾ ഇത്തവണയും കൊച്ചിയിൽ ഓടാനെത്തും.

ആദ്യ പതിപ്പ് മുതൽ മാരത്തണിന്‍റെ അവിഭാജ്യ ഘടകമായ ആസ്റ്റർ മെഡ്സിറ്റിയാണ് ഇത്തവണയും മെഡിക്കൽ പാർട്ണർ. പ്രമുഖ വാഹന ബ്രാൻഡായ ഇഞ്ചിയോൺ കിയ രണ്ടാം വർഷവും ലീഡ് കാർ പാർട്ണറായി മാരത്തണിനൊപ്പമുണ്ട്.

വേദനസംഹാരി രംഗത്തെ ലോകപ്രശസ്ത ബ്രാൻഡായ ടൈഗർ ബാം പെയ്ൻ റിലീഫ് പാർട്ണറായും, അതിഥി സേവന രംഗത്തെ മികവുമായി മാരിയറ്റ് കൊച്ചി ഹോസ്പിറ്റാലിറ്റി പാർട്ണറായും സഹകരിക്കും. താരങ്ങൾക്ക് ഊർജ്ജമേകാൻ 'നോ സീക്രട്ട്‌സ് ' ആണ് എനർജി പാർട്ണർ.

​യൂണിവേഴ്സിറ്റി പാർട്ണറായി ​വിദ്യാഭ്യാസ മേഖലയിലെ കരുത്തുറ്റ സാന്നിധ്യമായ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി എത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ജെയിനിന്‍റെ പങ്കാളിത്തം കൂടുതൽ യുവാക്കളെയും വിദ്യാർത്ഥികളെയും മാരത്തണിലേക്ക് ആകർഷിക്കും.

​മുൻ വർഷങ്ങളിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് പിന്തുണ നൽകിയ പ്രമുഖ ബ്രാൻഡുകൾ വീണ്ടും സഹകരിക്കുന്നത് മാരത്തണിന്റെ വളർച്ചയുടെയും ജനപിന്തുണയുടെയും സൂചനയാണെന്ന് സംഘാടകർ പറഞ്ഞു.

മാരത്തണിൽ പങ്കെടുക്കാൻ kochimarathon.in എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

കേരള വനിത പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും; ശാസ്ത്രീയ പരിശീലനത്തിന് അക്കാദമികൾ ആരംഭിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

തദ്ദേശ തെരഞ്ഞെടുപ്പ്‌; മുസ്ലീംലീഗ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടു പിടിച്ച് കള്ളപ്രചാരണം നടത്തിയെന്ന് എം.വി. ഗോവിന്ദൻ

കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണം; കൊലപാതകമെന്ന് റിപ്പോർട്ട്

യുപിയിൽ ജീവനുള്ള രോഗി മരിച്ചെന്ന് കരുതി പോസ്റ്റുമോർട്ടത്തിന് അയച്ചു; ഡോക്റ്റർക്ക് സസ്പെൻഷൻ