milletos 
Business

മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുമായി കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പ്; മില്ലറ്റോസ് ലോഗോ മന്ത്രി പ്രകാശനം ചെയ്തു

മാർച്ച് മാസം മുതൽ മില്ലറ്റോസിന്റെ മില്ലറ്റ് ഉത്പന്നങ്ങൾ റീട്ടെയ്ൽ ഷോപ്പുകൾ വഴിയും ഓൺലൈനായും ലഭ്യമാകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി

തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭമായ അർബൻആർക്ക് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രേഡ് ബ്രാൻഡായ മില്ലറ്റോസിന്റെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ബിസിനസ് ഇൻസൈറ്റ് മാഗസിൻ സംഘടിപ്പിച്ച എൻട്രപ്രണർഷിപ്പ് കോൺക്ലേവിന്റെ ഭാഗമായി നടന്ന ചടങ്ങിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ലോഗോ പ്രകാശനം ചെയ്തത്.

അർബൻആർക്ക് ഫുഡ്സ് സിഇഒ പ്രജോദ് പി രാജ്, മാനേജിങ് ഡയറക്ടർ രഞ്ജിത്ത് രവീന്ദ്രൻ, ചെയർമാൻ റൊണാൾഡ് ഫ്രാൻസിസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ശിവൻകുട്ടി എന്നിവർ ചേർന്ന് മന്ത്രിയിൽനിന്ന് ലോഗോ സ്വീകരിച്ചു. വി കെ പ്രശാന്ത് എംഎൽഎ, മുൻമന്ത്രി സി ദിവാകരൻ, മുൻ ഡിജിപി ഋഷിരാജ് സിങ്ങ്, നടനും നിർമാതാവുമായ ദിനേശ് പണിക്കർ, സംരംഭകയും ബിഗ് ബോസ് താരവുമായ ശോഭ വിശ്വനാഥ്, കെ എസ് എസ് ഐ എ വൈസ് പ്രസിഡന്റ് എ ഫസിലുദ്ദീൻ എന്നിവർ സംബന്ധിച്ചു. മാർച്ച് മാസം മുതൽ മില്ലറ്റോസിന്റെ മില്ലറ്റ് ഉത്പന്നങ്ങൾ റീട്ടെയ്ൽ ഷോപ്പുകൾ വഴിയും ഓൺലൈനായും ലഭ്യമാകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം