ജനപ്രിയ ദുബായ് ചോക്ലേറ്റ് ഉൽപന്നങ്ങളിൽ സാൽമോണെല്ലയില്ലെന്ന് കാലാവസ്ഥാ മന്ത്രാലയം

 
Business

ജനപ്രിയ ദുബായ് ചോക്ലേറ്റ് ഉൽപന്നങ്ങളിൽ സാൽമോണെല്ലയില്ലെന്ന് കാലാവസ്ഥാ മന്ത്രാലയം

എമെക് എന്ന ബ്രാൻഡിന്‍റെ 'സ്പ്രെഡ് പിസ്ത കാക്കോ ക്രീം വിത്ത് കദായെഫ്' എന്ന ഉൽപന്നം രാജ്യത്തിന് പുറത്ത് ഉൽപ്പാദിപ്പിക്കുന്നതും പ്രാദേശിക വിപണികളിൽ ലഭ്യമല്ലാത്തതുമാണ്.

നീതു ചന്ദ്രൻ

ദുബായ് : യുഎഇയിലെ ഏറെ ജനപ്രിയമായ ദുബായ് ചോക്ലേറ്റ് ഉൽപന്നങ്ങളിൽ സാൽമോണെല്ലയുടെ സാന്നിധ്യമില്ലെന്ന് യുഎഇ അധികൃതർ സ്ഥിരീകരിച്ചു. സാൽമോണെല്ല മലിനീകരണ സാധ്യതയുണ്ടെന്ന് പ്രചരിക്കുന്ന ചോക്ലേറ്റിനെക്കുറിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയമാണ് വിശദീകരണം നൽകിയത്.

എമെക് എന്ന ബ്രാൻഡിന്‍റെ 'സ്പ്രെഡ് പിസ്ത കാക്കോ ക്രീം വിത്ത് കദായെഫ്' എന്ന ഉൽപന്നം രാജ്യത്തിന് പുറത്ത് ഉൽപ്പാദിപ്പിക്കുന്നതും പ്രാദേശിക വിപണികളിൽ ലഭ്യമല്ലാത്തതുമാണ്. ദുബായ് ചോക്ലേറ്റിന്‍റെ രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ ചോക്ലേറ്റ് എന്ന നിലയിലാണ് ഇത് പ്രചരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

"സാൽമോണെല്ല മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം, യു.എസ് ആസ്ഥാനമായുള്ള സ്പെഷ്യാലിറ്റി റീട്ടെയിലർ വേൾഡ് മാർക്കറ്റ്, കദായേഫിൽ നിന്നുള്ള എമെക് സ്പ്രെഡ് പിസ്ത കൊക്കോ ക്രീമിന്‍റെ ഒരു ബാച്ച് തിരിച്ചു വിളിച്ചു'' -അധികൃതർ വ്യക്തമാക്കി.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി