ഇന്ത്യൻ ആട്ടയും മൈദയും വിദേശ വിപണികളിലേയ്ക്ക്

 
Business

ഗോതമ്പ് ഉൽപന്നങ്ങളുടെ കയറ്റുമതി വിലക്കിന് വിരാമം കുറിച്ച് കേന്ദ്രം

നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗോതമ്പ് അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തുന്നത്

Reena Varghese

ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പു പൊടി ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഗോതമ്പുപൊടി,ആട്ട, മൈദ, റവ തുടങ്ങിയ ഗോതമ്പ് അധിഷ്ഠിതമായ എല്ലാ എല്ലാ ഉൽപ്പന്നങ്ങളുടെയും വിദേശത്തേക്കുള്ള കയറ്റുമതിക്ക് വ്യാപാരികൾക്ക് അനുമതി നൽകി. കയറ്റുമതി നയത്തിൽ വരുത്തിയ ഭേദഗതികൾ വ്യക്തമാക്കിക്കൊണ്ട് ഡയറക്റ്ററേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (DGFT) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗോതമ്പ് അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തുന്നത്. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്‍റെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനുമായി 2022-ലാണ് കേന്ദ്രം കയറ്റുമതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ നിലവിൽ രാജ്യത്ത് ആവശ്യത്തിന് ഗോതമ്പ് ശേഖരമുള്ള പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ വലിയ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്.

കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം രാജ്യത്തെ കാർഷിക വ്യവസായ മേഖലയ്ക്കും കയറ്റുമതിക്കാർക്കും വലിയ ആശ്വാസമാകും. ആഗോള വിപണിയിൽ ഇന്ത്യൻ ആട്ടയ്ക്കും മറ്റ് ഗോതമ്പ് ഉൽപ്പന്നങ്ങൾക്കും വലിയ ഡിമാൻഡ് നിലനിൽക്കുന്നതിനാൽ, കയറ്റുമതി പുനരാരംഭിക്കുന്നത് വ്യാപാരികൾക്ക് വിദേശ വിപണിയിൽ മികച്ച മുന്നേറ്റത്തിന് അവസരമൊരുക്കും. വരും ദിവസങ്ങളിൽ ഇത് മേഖലയിലെ വ്യാപാര വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേപ്പാളിൽ വീണ്ടും പ്രളയഭീതി; ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നു

രക്ഷാപ്രവർത്തകരായി എത്തി മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു, നേപ്പാളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഭീകരവിരുദ്ധ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മൂന്ന് പുതിയ എൻഐഎ പ്രത്യേക കോടതികൾ

18 കോടിയുടെ റോഡിൽ 3 മാസത്തിനകം 10 അടി ആഴമുള്ള ഗർത്തം; തകർന്നത് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച റോഡ്

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ കണ്ടെടുത്തത് 547 മൃതദേഹങ്ങൾ