Reliance Industries Ltd, Mukesh D Ambani 
Business

റിലയൻസ് ഇൻഡസ്ട്രീസ് അറ്റാദായം വർധിച്ചു

രണ്ടാം പാദത്തിലെ അറ്റാദായം 27% വർധിച്ച് 17,394 കോടി രൂപയായി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 27% വർധനവ് പ്രഖ്യാപിച്ചു. ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഗ്രോസറി, ഇ-കൊമേഴ്‌സ് എന്നിവയിൽ നിന്നുള്ള വർധിച്ച വരുമാനത്തിനൊപ്പം എണ്ണ, വാതക മേഖലയിലെ മെച്ചപ്പെട്ട വരുമാനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്.

2023-24 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ജൂലൈ-സെപ്റ്റംബറിൽ അറ്റാദായം 17,394 കോടി രൂപയും ഒരു ഷെയറൊന്നിന് 25.71 രൂപയുമാണ്. ഒരു വർഷം മുമ്പ് നേടിയ 13,656 കോടി രൂപയേക്കാൾ ( ഷെയർ ഒന്നിന് 19.92 രൂപ) 27.3 ശതമാനം കൂടുതലാണ്.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.34 ലക്ഷം കോടി രൂപയിൽ മാറ്റമില്ലാതെ തുടർന്നു.

"എല്ലാ ബിസിനസ് വിഭാഗങ്ങളിൽ നിന്നുമുള്ള ശക്തമായ പ്രവർത്തനപരവും സാമ്പത്തികവുമായ സംഭാവന റിലയൻസിനെ മറ്റൊരു പാദത്തിൽ ശക്തമായ വളർച്ച കൈവരിക്കാൻ സഹായിച്ചു", എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം