Sensex crossed 70,000 for the first time in history 
Business

ചരിത്രത്തിൽ ആദ്യമായി സെന്‍സെക്‌സ് 70,000 കടന്നു

തുടർച്ചയായ ദിവസങ്ങളിൽ വിപണി മികച്ച നേട്ടത്തിൽ മുന്നോട്ടു പോവുകയാണ്.

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി സെന്‍സെക്സ് ഓഹരി സൂചിക 70,000 പിന്നിട്ടു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹകികളിലെ കുതിപ്പാണ് സുചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിച്ചത്.

ശക്തമായ സമ്പത്തിക സൂചകങ്ങൾ, അസംസ്കൃത എണ്ണയുടെ വിലയിൽ ഇടിവ്, ആഗോള തലത്തിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ ചലിപ്പിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ വിപണി മികച്ച നേട്ടത്തിൽ മുന്നോട്ടു പോവുകയാണ്.

നിലവില്‍ 200 പോയിന്‍റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. ഒഎന്‍ജിസി, എസ്ബിഐ, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടേഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് മുഖ്യമായി നേട്ടം ഉണ്ടാക്കിയത്. സിപ്ല, വിപ്രോ, ഏഷ്യന്‍ പെയിന്‍റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സൺ ഫാർമ, ടൈറ്റാന്‍, മാരുതി, അപ്പോളോ ആശുപത്രി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ