Business

സിലിക്കൺ വാലി ബാങ്കിന് തകർച്ച; നഷ്ടം 2 ബില്യൻ

ന്യൂയോർക്ക്: ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന സിലിക്കൺ വാലി ബാങ്ക് (Silicon Valley Bank) പൂട്ടി . വെള്ളിയാഴ്ചയാണ് ഇക്കാര്യം അധികൃതർ ബാങ്ക് നിക്ഷേപകരെ അറിയിച്ചത്. കാലിഫോർണിയ ബാങ്കിങ് റെഗുലേറ്റേഴ്സാണ് സിലിക്കൺ വാലി ബാങ്ക് പൂട്ടാൻ കാരണം. തുടർന്ന് നിക്ഷേപങ്ങളുടെ നിയന്ത്രണവും അവരെറ്റെടുത്തു.

2 ബില്യൻ ഡോളർ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. 2008 ൽ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടായ ഏറ്റവും വലിയ തകർച്ചയാണിത്. 48 മണിക്കൂറിനിടെ സിലിക്കൺ വാലി ബാങ്ക് ഷെയറുകൾ കുത്തനെ ഇടിഞ്ഞു. ഇതോടെയാണ് ബാങ്ക് തകർച്ച നേരിട്ടത്.

ബാങ്ക് പൂട്ടിയതോടെ 175 ബില്യൻ ഡോളർ നിക്ഷേപം ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്‍റെ (Federal Deposit Insurance Corporation) നിയന്ത്രണത്തിലായി. നാഷനൽ ബാങ്ക് ഓഫ് സാന്‍റ ക്ലാര (National Bank of Santa Clara) എന്ന പേരിൽ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ പുതിയ ബാങ്ക് ആരംഭിച്ച് സിലിക്കൺ വാലി ബാങ്കിന്‍റെ ആസ്തി ഇതിലേക്ക് മാറ്റി. തിങ്കളാഴ്ച ബാങ്കിന്‍റെ എല്ലാ ബ്രാഞ്ചുകളും തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു