ടിസിഎസ് 12,000 പേരെ പിരിച്ചുവിടുന്നു
freepik.com
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) 12,000 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. സ്ഥാപനത്തിലെ ആകെ ജീവനക്കാരിൽ രണ്ട് ശതമാനം ആളുകളെയാണ് വെട്ടിക്കുറയ്ക്കുന്നത്.
അടുത്ത വർഷത്തോടെയാകും പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കുക. മിഡിൽ - സീനിയർ മാനെജ്മെന്‍റ് തലങ്ങളിലുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുക. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകളെ കൂടുതലായി ആശ്രയിക്കാൻ തീരുമാനിച്ചതും പിരിച്ചുവിടലിനു കാരണമാണ്.
ഇടപാടുകാർക്കു നൽകുന്ന സേവനങ്ങളിൽ തടസമൊന്നും നേരിടാതെയായിരിക്കും നടപടി പൂർത്തിയാക്കുന്നതെന്ന് കമ്പനി അറിയിച്ചു.