Business

പ​റ​ന്നു​യ​ര്‍ന്ന് വ്യോ​മ​യാ​ന വി​പ​ണി

ബിസിനസ് ലേഖകൻ

കൊ​ച്ചി: ഇ​ന്ധ​ന വി​ല​യി​ലെ ഗ​ണ്യ​മാ​യ ഇ​ടി​വി​നൊ​പ്പം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ഉ​ണ​ര്‍വും ഇ​ന്ത്യ​ന്‍ വി​മാ​ന ക​മ്പ​നി​ക​ള്‍ക്ക് വ​ന്‍ നേ​ട്ട​മാ​കു​ന്നു. ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ഗോ ​ഫ​സ്റ്റ് പാ​പ്പ​ര്‍ ഹ​ര്‍ജി ഫ​യ​ല്‍ ചെ​യ്ത​തോ​ടെ നി​ല​വി​ലു​ള്ള മ​റ്റ് ക​മ്പ​നി​ക​ളു​ടെ ടി​ക്ക​റ്റ് വി​ല്‍പ്പ​ന​യും ലാ​ഭ​ക്ഷ​മ​ത​യും ഗ​ണ്യ​മാ​യി കൂ​ടി​യ​തും ഇ​ര​ട്ടി മ​ധു​ര​മാ​യി.

ന​ട​പ്പു​വ​ര്‍ഷം ആ​ദ്യ നാ​ല് മാ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ വി​മാ​ന ക​മ്പ​നി​ക​ളു​ടെ മൊ​ത്തം ലാ​ഭ​ത്തി​ല്‍ 50 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ര്‍ന്നു​വെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു. ഗോ ​ഫ​സ്റ്റി​ന്‍റെ വി​മാ​ന​ങ്ങ​ള്‍ സ​ര്‍വീ​സ് നി​ർ​ത്തി​യ​തോ​ടെ മ​റ്റ് വ്യോ​മ​യാ​ന ക​മ്പ​നി​ക​ളു​ടെ ടി​ക്ക​റ്റി​ന് ഡി​മാ​ന്‍ഡ് കു​ത്ത​നെ കൂ​ടു​ക​യാ​ണ്. അ​തേ​സ​മ​യം രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല കു​ത്ത​നെ കു​റ​ഞ്ഞ​തി​ന്‍റെ ആ​നു​കൂ​ല്യം യാ​ത്ര​ക്കാ​ര്‍ക്കും കൈ​മാ​റാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ള്‍.

പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ഏ​വി​യേ​ഷ​ന്‍ ഫ്യൂ​വ​ലി​ന്‍റെ വി​ല ഗ​ണ്യ​മാ​യി കു​റ​ച്ച​തോ​ടെ​യാ​ണ് പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​ക​ള്‍ ഇ​തി​ന്‍റെ നേ​ട്ടം ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് കൈ​മാ​റു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കി​ല്‍ 10 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​തി​പ്പു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് വ്യോ​മ​യാ​ന വി​പ​ണി.

കൊ​വി​ഡ് വ്യാ​പ​ന​വും തു​ട​ര്‍ന്ന് ലോ​കം മു​ഴു​വ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ യാ​ത്രാ വി​ല​ക്കു​ക​ളും കാ​ര​ണം നി​ശ്ച​ലാ​വ​സ്ഥ​യി​രു​ന്ന വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ തി​രി​ച്ചു​വ​ര​വി​ന് വ​ലി​യ വി​ഘാ​ത​മാ​യ​ത് കു​തി​ച്ചു​യ​ര്‍ന്ന ഇ​ന്ധ​ന വി​ല​യാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍ഷ​മാ​യി രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ന് മു​ക​ളി​ല്‍ തു​ട​ര്‍ന്ന​തി​നാ​ല്‍ രാ​ജ്യ​ത്തെ പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​ക​ളെ​ല്ലാം ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തി​നാ​ല്‍ ഉ​യ​ര്‍ന്ന സാ​മ്പ​ത്തി​ക നി​ല​യു​ള്ള​വ​ര്‍ മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ള്‍ക്ക് വി​മാ​ന​ങ്ങ​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ന് ശേ​ഷം യാ​ത്രി​ക​രു​ടെ എ​ണ്ണം തു​ട​ര്‍ച്ച​യാ​യി ഉ​യ​രു​ക​യാ​ണ്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ഇ​ന്ന​ലെ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല ബാ​ര​ലി​ന് 76.76 ഡോ​ള​റി​ലേ​ക്ക് താ​ഴ്ന്നി​രു​ന്നു. യൂ​റോ​പ്പി​ലെ​യും അ​മെ​രി​ക്ക​യി​ലെ​യും മാ​ന്ദ്യം ശ​ക്ത​മാ​കു​ന്ന​തി​നാ​ല്‍ എ​ണ്ണ വി​ല താ​മ​സി​യാ​തെ 60 ഡോ​ള​ര്‍ വ​രെ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മാ​ര്‍ച്ച് മാ​സ​ത്തി​ല്‍ പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ള്‍ ഏ​വി​യേ​ഷ​ന്‍ ട​ര്‍ബ​ന്‍ ഫ്യൂ​വ​ലി​ന്‍റെ വി​ല നാ​ല് ശ​ത​മാ​നം കു​റ​ച്ചി​രു​ന്നു. നി​ല​വി​ല്‍ ന്യൂ​ഡ​ല്‍ഹി​യി​ല്‍ വി​മാ​ന ഇ​ന്ധ​ന വി​ല കി​ലോ ലി​റ്റ​റി​ന് 1.04 ല​ക്ഷം രൂ​പ​യാ​ണ്. വി​മാ​ന ക​മ്പ​നി​ക​ളു​ടെ മൊ​ത്തം ചെ​ല​വി​ല്‍ 40 ശ​ത​മാ​ന​വും ഇ​ന്ധ​ന വി​ല​യാ​യ​തി​നാ​ല്‍ പു​തി​യ സാ​ഹ​ച​ര്യം അ​വ​ര്‍ക്ക് വ​ന്‍ നേ​ട്ട​മാ​കു​മെ​ന്ന് വ്യോ​മ​യാ​ന മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി വ​ന്‍ പ്ര​തി​സ​ന്ധി​യി​ലൂ​ടെ നീ​ങ്ങു​ന്ന രാ​ജ്യ​ത്തെ മു​ന്‍നി​ര വി​മാ​ന ക​മ്പ​നി​ക​ളാ​യ സ്പൈ​സ് ജെ​റ്റ്, ഇ​ന്‍ഡി​ഗോ എ​ന്നി​വ​യ്ക്ക് ഇ​ന്ധ​ന വി​ല​യി​ലെ കു​റ​വ് ഏ​റെ ആ​ശ്വാ​സം പ​ക​രും. ഏ​റെ നാ​ളാ​യി പ്ര​വ​ര്‍ത്ത​നം മ​ര​വി​പ്പി​ച്ച പ്ര​മു​ഖ എ​യ​ര്‍ലൈ​നാ​യ ജെ​റ്റ് എ​യ​ര്‍വേ​യ്സ് വീ​ണ്ടും സ​ജീ​വ​മാ​കാ​നും ഇ​തോ​ടെ സാ​ധ്യ​ത തെ​ളി​യു​ക​യാ​ണ്. പൊ​തു​മേ​ഖ​ലാ വി​മാ​ന ക​മ്പ​നി​യാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ​യെ ഏ​റ്റെ​ടു​ത്ത ടാ​റ്റ ഗ്രൂ​പ്പ് ആ​ഗോ​ള വ്യോ​മ​യാ​ന വി​പ​ണി​യി​ലെ മു​ന്‍നി​ര സ്ഥാ​നം നേ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് തു​ട​ക്ക​മി​ട്ടു​ണ്ട്. എ​യ​ര്‍ ഇ​ന്ത്യ​യും മ​റ്റൊ​രു പ്ര​മു​ഖ എ​യ​ര്‍ലൈ​നാ​യ വി​സ്താ​ര​യും ല​യി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ വി​മാ​ന യാ​ത്രി​ക​ര്‍ക്ക് വ​ന്‍ നേ​ട്ട​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​തി​നി​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ന്‍ഡി​ഗോ​യു​ടെ ഉ​ട​മ​സ്ഥ​രാ​യ ഇ​ന്‍റ​ര്‍ഗ്ലോ​ബ് ഏ​വി​യേ​ഷ​ന്‍റെ അ​റ്റാ​ദാ​യം ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ച് വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ത്തി​ല്‍ 919.12 കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍ന്നി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ ഇ​ന്‍ഡി​ഗോ​യു​ടെ വി​റ്റു​വ​ര​വ് 78 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 14,600 കോ​ടി രൂ​പ​യി​ലെ​ത്തി. പു​തു​താ​യി 5,000 ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നും 2030ഓ​ടെ മൊ​ത്തം പ്ര​വ​ര്‍ത്ത​ന ശേ​ഷി ഇ​ര​ട്ടി​യാ​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ന്‍ഡി​ഗോ.

സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ; രാഹുൽ ഇല്ല

കൊവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിർമാതാക്കൾ

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി

എസ്എസ്എൽസി ഫലം മേയ് എട്ടിന്, ഹയർസെക്കണ്ടറി 9 ന്

വരാപ്പുഴയിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായി കത്തി നശിച്ചു