വിൻവേമാസ്റ്ററി മേക്കേഴ്സ് ലോഗോ മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്യുന്നു. 
Business

വിൻവേമാസ്റ്ററി മേക്കേഴ്സ് ലോഗോ മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു

ബിസിനസ് ക്ലാസുകൾ, ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, മൈൻഡ് മാസ്റ്ററി വർക്ക് ഷോപ്പുകൾ...

MV Desk

തിരുവനന്തപുരം: എഡ്ടെക് സ്റ്റാർട്ടപ്പ് വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പ്രകാശനം ചെയ്തു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടത്തിയ ചടങ്ങിലായിരുന്നു പ്രകാശനം.

സംരംഭകർക്കും വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകൾ, ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, മൈൻഡ് മാസ്റ്ററി വർക്ക് ഷോപ്പുകൾ, തൊഴിൽരഹിതർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മികവുള്ളവരുടെ മികവ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് (Winway Mastery Makers) നൽകുന്നതെന്ന് നെക്സ്റ്റ്ജെൻ ടാലന്‍റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്റ്ററുമായ ശരത്ചന്ദ്രൻ പറഞ്ഞു. നെക്സ്റ്റ്ജെൻ ടാലന്‍റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡിനു കീഴിൽ ആരംഭിച്ച നൂതന സംരംഭമാണ് വിൻവേ മാസ്‌റ്ററി മേക്കേഴ്സ് എന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഡിജിപി ഋഷിരാജ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ, ബെറ്റ ഗ്രൂപ്പ് ചെയർമാൻ ജെ. രാജ്മോഹൻ പിള്ള, സെറീന ബോട്ടിക് ഫൗണ്ടർ ഷീല ജെയിംസ്, ബിഗ് ബോസ് സ്റ്റാർ ശോഭ വിശ്വനാഥ്, ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് പി. രാജ്, നെക്സ്റ്റ്ജെൻ ടാലന്‍റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റർമാരായ ഷംന എസ്, സജീഷ് ആർ.എൻ. എന്നിവര്‍ പങ്കെടുത്തു.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി