Business

വാലന്‍റൈന്‍സ് ഡേ കപ്പിള്‍ ടിക്കറ്റുകള്‍ക്ക് വമ്പൻ ഓഫറുമായി വണ്ടര്‍ലാ

ഈ ഓഫര്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാവുകയുള്ളു

കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്‌സ് വാലന്‍റൈന്‍ ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 10 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന വാലന്‍റൈ ആഘോഷങ്ങളുടെ ഭാഗമായി കപ്പിള്‍ ടിക്കറ്റുകള്‍ 1,899 രൂപയ്ക്ക് സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.

ഈ ഓഫര്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാവുകയുള്ളു. ഇതുകൂടാതെ വണ്ടര്‍ലയിലെ ഏറ്റവും ഉയരം കൂടിയ സ്‌കൈ വീല്‍ റൈഡില്‍ 425 രൂപയ്ക്ക് സ്‌കൈ വീല്‍ ഡൈന്‍ അനുഭവിക്കാനുള്ള അവസരവും പ്രണയ ദിനമായ ഫെബ്രുവരി 14ന്, വേവ് പൂളിനു സമീപത്തായി ബുഫേ ഡിന്നറും സന്ദര്‍ശകര്‍ക്കായി ലഭ്യമാണ്.

ജിഎസ്ടി ഉള്‍പ്പെടെ 900 രൂപയാണ് രണ്ടു പേര്‍ക്കായി ഈടാക്കുന്നത്. ഓണ്‍ലൈനിലൂടെയും പാര്‍ക്ക് ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ഈ പാക്കേജുകള്‍ ബുക്ക് ചെയ്യുവുന്നതാണ്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്