രജിസ്ട്രാർ നിയമനം 
Career

രജിസ്ട്രാർ നിയമനം

സ്ഥാപന മേധാവിയായിട്ടുള്ള പ്രവർത്തന പരിചയവും നിയമബിരുദവും അഭികാമ്യം

Reena Varghese

കേരള ഡെന്‍റൽ കൗൺസിൽ കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്ന് വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്.

സ്ഥാപന മേധാവിയായിട്ടുള്ള പ്രവർത്തന പരിചയവും നിയമബിരുദവും അഭികാമ്യം. വിശദമായ ബയോഡാറ്റ, വയസ്, യോഗ്യതകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഡിസംബർ 12 ന് വൈകിട്ട് 4 മണിക്കുള്ളിൽ രജിസ്ട്രാർ, കേരള ഡെന്‍റൽ കൗൺസിൽ, റ്റി.സി 27/741 (3), അമ്പലത്തുമുക്ക്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 35 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.dentalcouncil.kerala.gov.in. ഫോൺ: 0471-2478757, 2478758, 2478759.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്