.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സതേണ്‍ റെയിൽവേയിൽ 2860 അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം. ഒന്നു മുതൽ രണ്ടു വർഷത്തെ പരിശീലനം, തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415 ഒഴിവുണ്ട്. ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫ്രഷര്‍ കാറ്റഗറി
ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം. മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ (റേഡിയോളജി, പതോളജി, കാർഡിയോളജി): 50ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 12-ാം ക്ലാസ് ജയം.
എക്സ് ഐടിഐ കാറ്റഗറി
ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്ട്രീഷൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ സയൻസ്, മാത്സ് പഠിച്ച് 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ) 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.
വയർമാൻ 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം, വയർമാൻ, ഇലക്ട്രീഷൻ ട്രേഡിൽ ഐടിഐ കോഴ്സ് ജയം. പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്. 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ എൻടിസി.
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, അഡ്വാൻസ്ഡ് വെൽഡർ: 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.
സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്: 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം, ഐടിഐ കോഴ്സ് ജയം. (സ്റ്റെനോഗ്രഫി-ഇംഗ്ലീഷ്, സെക്രട്ടേറിയൽ പ്രാക്റ്റീസ്). യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഐടിഐ സർട്ടിഫിക്കറ്റ് എൻ സിവിടി/എസ്സിവിടി നൽകിയതാകണം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50ശതമാനം മാർക്ക് വേണ്ട. ഡിപ്ലോമ/