പ്രതീകാത്മക ചിത്രം 
Career

സർക്കാർ/പൊതുമേഖലാ, സ്വകാര്യസ്ഥാപനങ്ങളിൽ അവസരം

ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം

Reena Varghese

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ, സ്വകാര്യസ്ഥാപനങ്ങളിലേക്ക് അപ്രന്‍റിസുകളെ തെരഞ്ഞെടുക്കുന്നു. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം. കേന്ദ്ര സർക്കാരിന്‍റെ കീഴിൽ ചെന്നൈയിലുള്ള ദക്ഷിണമേഖലാ ബോർഡ് ഒഫ് അപ്രന്‍റിസ്‌ഷിപ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡെവലപ്മെന്‍റ് സെന്‍ററും ചേർന്നാണ് അപ്രന്‍റിസുകളെ തെരഞ്ഞെടുക്കുന്നത്. യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ്‌സി, ബികോം പാസായി അഞ്ചുവർഷം കഴിയാത്തവർക്കും അപ്രന്‍റിസ് ആക്റ്റ് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. സ്റ്റൈപ്പൻഡ്: ബിടെക്, ബിഎ, ബിഎസ്‌സി, ബികോം യോഗ്യതയുള്ളവർക്ക്: 9000 രൂപ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്: 8000 രൂപ.

പരിശീലനത്തിനുശേഷം കേന്ദ്ര ഗവൺമെന്‍റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തിൽ തൊഴിൽപരിചയമായി പരിഗണിച്ചിട്ടുള്ളതാണ്. എസ്ഡി സെന്‍ററിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനുശേഷം ഇ-മെയിൽ വഴി ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക്‌ലിസ്റ്റുകളുടെയും അസലും പകർപ്പും ബയോഡേറ്റയുടെ പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഓഗസ്റ്റ്31ന് രാവിലെ എട്ടുമുതൽ കളമശേരി വനിതാ പോളിടെക്നിക് കോളജിലാണ് അഭിമുഖം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ അഭിമുഖത്തിന് പങ്കെടുക്കാനാകും. സൂപ്പർവൈസറി ഡെവലപ്മെന്‍റ് സെന്‍ററിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാനതീയതി: ഓഗസ്റ്റ് 30.

പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ഓഗസ്റ്റ് 29ന് പ്രസിദ്ധീകരിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ്: www. sdccentre. org

ഡയാലിസിസിന് വിധേയരായ രണ്ടു രോഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കൾ

എൽപിജി വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപ കൂടും

ഇന്ദോർ മാലിന്യജല ദുരന്തം; മരിച്ചവരിൽ ആറു മാസം പ്രായമുള്ള കുരുന്നും

പുതുവർഷം കുളമാകും; സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും

ഫെബ്രുവരി 1 മുതൽ സിഗരറ്റിനും ബീഡിക്കും വില കൂടും; കേന്ദ്ര ഉത്തരവ്