driver 
Career

ഹെവി ഡ്യൂട്ടി ഡ്രൈവര്‍ ഒഴിവ്

സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന

തൃശൂര്‍ ഗവ. നഴ്സിങ് കോളെജില്‍ ഹെവി ഡ്യൂട്ടി ഡ്രൈവറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കണം. എച്ച്.ജി.വി ആന്‍ഡ് എച്ച്.പി.വി സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി 18- 58 വയസ്. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും ലൈസന്‍സിന്‍റെയും പ്രവര്‍ത്തി പരിചയത്തിന്‍റെയും അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂലൈ 17ന് രാവിലെ 11ന് മുളങ്കുന്നത്തുകാവിലുള്ള നഴ്സിങ് കോളെജില്‍ പ്രിന്‍സിപ്പലിന്‍റെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍ : 0487 2208205, 2201366.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ