.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പ്രതീകാത്മക ചിത്രം 
Career

ബാ​ങ്കു​ക​ളി​ൽ 1050 അ​പ്ര​ന്‍റി​സ്

കേ​ര​ള​ത്തി​ൽ ഐ​ഒ​ബി- 24, യൂ​ണി​യ​ൻ ബാ​ങ്ക്-22 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വ്

Reena Varghese

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ൽ 550 അ​പ്ര​ന്‍റി​സു​മാ​രു​ടെ​യും യൂ​ണി​യ​ൻ ബാ​ങ്ക് ഒഫ്ഇ​ന്ത്യ​യി​ൽ 500 അ​പ്ര​ന്‍റി​സു​മാ​രു​ടെ​യും ഒ​ഴി​വ്. ഒ​രു വ​ർ​ഷ​മാ​ണു പ​രി​ശീ​ല​നം. കേ​ര​ള​ത്തി​ൽ ഐ​ഒ​ബി- 24, യൂ​ണി​യ​ൻ ബാ​ങ്ക്-22 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വ്.

യോ​ഗ്യ​ത: ബി​രു​ദം. അ​പേ​ക്ഷി​ക്കു​ന്ന സം​സ്‌​ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം വേ​ണം. യോ​ഗ്യ​താ​ന​ന്ത​ര പ​രി​ശീ​ല​ന​മോ ജോ​ലി​പ​രി​ച​യ​മോ ല​ഭി​ച്ച​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട.

പ്രാ​യം: (2024 ഓ​ഗ​സ്റ്റ് ഒ​ന്നി​ന്) 20-28. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി​ക്കാ​ർ​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വ്. വി​ധ​വ​ക​ൾ​ക്കും വി​വാ​ഹ​മോ​ചി​ത​രാ​യ വ​നി​ത​ക​ൾ​ക്കും ഇ​ള​വു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ്: ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യും (ഒ​ബ്ജ​ക്റ്റീവ്), ലോ​ക്ക​ൽ ലാം​ഗ്വേ​ജ് ടെ​സ്റ്റു​മു​ണ്ട്.

പ​ത്താം ക്ലാ​സ്/ 12-ാം ക്ലാ​സ് ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക ഭാ​ഷ പ​ഠി​ച്ചെ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് (മാ​ർ​ക്ക് ഷീ​റ്റ്) ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് ലോ​ക്ക​ൽ ലാം​ഗ്വേ​ജ് ടെ​സ്റ്റി​ല്ല. അ​പേ​ക്ഷാ​ഫീ​സ്: 800 രൂ​പ (പ​ട്ടി​ക വി​ഭാ​ഗം/​വ​നി​ത​ക​ൾ​ക്ക് 600 രൂ​പ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു 400 രൂ​പ).

മ​റ്റു​വി​വ​ര​ങ്ങ​ൾ

ഐ​ഒ​ബി​യി​ൽ ഈ ​മാ​സം 10 വ​രെ അ​പേ​ക്ഷി​ക്കാം. ആ​ദ്യം www.nats.education. gov.in അ​പ്ര​ന്‍റി​സ്‌​ഷി​പ് പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്‌​റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന് എ​ൻ​എ​ടി​എ​സ് എ​ൻ​റോ​ൾ​മെ​ന്‍റ് ന​മ്പ​ർ സ​ഹി​തം www. bfsissc.com എ​ന്ന വെ​ബ്സൈ​റ്റി​ലെ ഐ​ഒ​ബി അ​പ്ര​ന്‍റി​സ്ഷി​പ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www. iob.in.

സ്റ്റൈ​പ​ൻ​ഡ് മെ​ട്രോ ശാ​ഖ​ക​ളി​ൽ മാ​സം 15,000 രൂ​പ, അ​ർ​ബ​ൻ ശാ​ഖ​കളി​ൽ 12,000, റൂ​റ​ൽ/​സെ​മി അ​ർ​ബ​ൻ ശാ​ഖ​ക​ളി​ൽ 10,000.

യൂ​ണി​യ​ൻ ബാ​ങ്കി​ൽ

ഈ ​മാ​സം 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. www.apprenticeshipindia.gov.in, www.nats.education.gov.in അ​പ്ര​ന്‍റി​സ്ഷി​പ്പ് പോ​ർ​ട്ട​ലു​ക​ൾ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും വി​ജ്‌​ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും: www.unionbankofindia.co.in.സ്വ​ന്തം സം​സ്ഥാ​ന​ത്തേ​ക്കു മാ​ത്രം അ​പേ​ക്ഷി​ക്ക​ണം. സ്റ്റൈ​പ​ൻ​ഡ്: 15,000 രൂ​പ.

ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി; ഐക്യരാഷ്ട്രസഭയെ തീരുമാനം അറിയിച്ച് ഇറാൻ

പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാൻ നീക്കം; ഡീൽ ആരോപണം ആവർത്തിച്ച് വി.ഡി. സതീശൻ

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചതിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും: കെ.സി. വേണുഗോപാൽ

സിനിമാ ചിത്രീകരണത്തിനിടെ രാംചരണിന് പരുക്ക്; കണ്ണിന് മുകളിൽ 4 തുന്നലുകൾ, ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ

''യുഡിഎഫ് അധികാരത്തിലെത്തും, രമേശ് ചെന്നിത്തല മുഖ‍്യമന്ത്രിയാകും'': പി.ജെ. കുര‍്യൻ