ഐറ്റിബിപി 
Career

ഐറ്റിബിപി (ITBP): 819 കോ​​ൺസ്റ്റ​​ബി​​ൾ

സെപ്റ്റംബർ 2 മുതൽ ഒക്‌റ്റോബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം.

Reena Varghese

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ കോൺസ്‌റ്റബിൾ (കിച്ചൻ സർവീസസ്) തസ്‌തികയിൽ 819 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. സ്ത്രീകൾക്കും അവസരം.

സെപ്റ്റംബർ 2 മുതൽ ഒക്‌റ്റോബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്‌റ്റീരിയൽ തസ്‌തികയാണ്. താൽക്കാലിക നിയമനം. പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.

യോഗ്യത: പത്താം ക്ലാസ് ജയം, നാഷനൽ സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപറേഷന്‍റെ എൻഎസ്‌ക്യുഎഫ് (ഫുഡ് പ്രൊഡക്‌ഷൻ, കിച്ചൻ) ലെവൽ 1 കോഴ്‌സ് ജയം.

പ്രായം: 18-25. അപേക്ഷാ ഫീസ്: 100 രൂപ. സ്ത്രീകൾക്കും പട്ടികജാതി, പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ (https://recruit ment. itbpolice.nic.in) പ്രസിദ്ധീകരിക്കും.

ശബരിമലയിൽ 332.77 കോടിയുടെ റെക്കോർഡ് വരുമാനം

ഇ‌നിയും വേട്ട‌‌യാടിയാല്‍ ജീവ‌‌നൊടുക്കും: മാധ്യ‌‌മ‌‌ങ്ങ‌‌ള്‍ക്കു മുന്നില്‍ പൊട്ടിക്ക‌‌ര‌‌ഞ്ഞ് ഡി. മ‌‌ണി

പുഷ്പ 2 ആൾക്കൂട്ട ദുരന്തം; അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം

ദൃശ്യം 3 ൽ നിന്ന് പിന്മാറി; അക്ഷയ് ഖന്നയ്ക്കെതിരേ നിയമനടപടിക്ക് നിർമാതാവ്

"കോൺഗ്രസേ... ഉരുളലല്ല, വേണ്ടത് മറുപടിയാണ്!''; നേതാക്കൾക്ക് ആർജവമുണ്ടെങ്കിൽ പ്രതികരിക്കണമെന്ന് ശിവൻകുട്ടി