jobs
jobs 
Career

തൊഴിൽ വാർത്തകൾ (03-10-2023)

സ്പോർട്സ് കൗൺസിലിൽ പരിശീലകരുടെ ഒഴിവ്

സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത് ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ഒക്റ്റോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്‍റർവ്യൂവിൽ പങ്കെടുക്കണം.

പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ഒഴിവുകൾ

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്റ്ററേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിത ആഘാതനിർണയ അതോറിറ്റിയിൽ എൻവയോൺമെന്‍റൽ ഓഫീസർ, അസിസ്റ്റന്‍റ് എൻവയോൺമെന്‍റൽ ഓഫീസർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും ഒക്റ്റോബർ 16 നു വൈകിട്ട് അഞ്ചിനു മുൻപായി  ഡയറക്റ്റർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്റ്ററേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവന്തപുരം – 695001, ഫോൺ 0471-2326264 (ഓഫീസ്) ഇമെയിൽ environmentdirectorate@gmail.com എന്ന വലാസത്തിൽ ലഭ്യമാക്കണം.

കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവുകൾ

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ആയ, ഫീമെയിൽ ഗൈഡ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്റ്റോബർ ഒമ്പതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ആയ തസ്തികയിൽ അപേക്ഷിക്കുന്നതിന് മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയമുള്ളവരും ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരുമായിരിക്കണം. ഫീമെയിൽ ഗൈഡ് തസ്തികയിൽ എസ്.എസ്.എൽ.സി / തത്തുല്യയോഗ്യത, ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം എന്നിവയും വേണം.

ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10ന് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഈ രണ്ട് തസ്തികയിലും ഓരോ ഒഴിവുകളാണുള്ളത്. ബന്ധപ്പെടേണ്ട വിലാസം: കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

താൽക്കാലിക നിയമനം

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളെജിൽ ഫിസിക്‌സ് വിഭാഗം അസി.പ്രൊഫസർ, ഇൻസ്ട്രുമെന്‍റേഷൻ വിഭാഗം ലക്ചറർ, ഇൻസ്ട്രക്റ്റർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്റ്റീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും.

ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസർ, ഇൻസ്ട്രുമെന്‍റേഷൻ വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്റ്റോബർ അഞ്ചിനും ഇൻസ്ട്രക്റ്റർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്റ്റീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്റ്റോബർ ആറിനുമാണ് ഇന്‍റർവ്യൂ. താൽപര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നിശ്ചിത ദിവസം രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കുടുതൽ വിവരങ്ങൾക്ക്: 0471-2491682.

സിമെറ്റിൽ ലൈബ്രേറിയൻൊ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളെജുകളിലെ ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള സർവകലാശാല ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ www.simet.in ലും 0471 2302400 എന്ന നമ്പറിലും ലഭിക്കും.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും