job vacancy 
Career

തൊഴിൽ വാർത്തകൾ (31-10-2023)

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്‍റ്, ഡിസൈനർ: നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്‍റുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 15 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

ഹൈക്കോടതിയിൽ ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ ‌മാനെജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ(14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്‍റ് പോർട്ടൽ www.hckrecruitment.nic.in ൽ ലഭിക്കും.

ഇ.സി.ജി ടെക്‌നീഷ്യൻ

പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ ‌മാനെജ്‌മെന്‍റ് കമ്മിറ്റിയുടെ കീഴിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ നിയമനത്തിനായി നവംബർ 11 ന് രാവിലെ 11 മണിക്ക് വാക്-ഇൻ ഇന്‍റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. ഇസിജി ടെക്‌നിഷ്യൻ കോഴ്‌സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ