.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
താൽക്കാലിക നിർമ്മാതാവ്
കഴക്കൂട്ടം വനിതാ ഐടിഐയിൽ സെക്രട്ടേറിയൽ പ്രാക്റ്റീസ് (ഇംഗ്ലീഷ്) ട്രേഡിൽ EWS വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്റ്ററുടെ ഒരു ഒഴിവുണ്ട്. EWS കാറ്റഗറിയുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ ഏഴിനു രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾ കഴക്കൂട്ടം ഗവ.ഐ.ടി.ഐയിൽ ലഭിക്കും.
ട്രെയിനി പ്രോഗ്രാം
കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്‌പിറ്റാലിറ്റി മാനെജ്മെന്‍റിൽ ട്രെയിനികളായി ലാബ് അറ്റൻഡർമാരെ ആറു മാസത്തേയ്ക്ക് നിയമിക്കുന്നു. നാഷണൽ കൗൺസിൽ ഫൊർ ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിങ്ടെക്നോളജി നടത്തുന്ന ഡിപ്ലോമ പ്രോഗ്രാം കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്‌പിറ്റാലിറ്റി മാനെജ്മെന്‍റിൽ നിന്നും പാസ്സായവർക്കുള്ളതാണ് ഈ പ്രോഗ്രാം. പതിനായിരം രൂപ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ളവർ നവംബർ പത്താംതിയതിക്ക് മുൻപായി പ്രിൻസിപ്പൽ മുൻപാകെ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2385861