നല്ല ജോലിയും അതുവഴി നല്ല ജീവിതവും സ്വപ്നം കാണാത്തവർ നമ്മളിൽ കുറവാണ്. മക്കളെ പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. പക്ഷെ വെല്ലുവിളികൾ നിരവധിയാണ്. നല്ല ജോലി എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് നാം പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാകും. അവിടെയാണ് എം.വി. തോമസ് എന്ന പേര് ഇന്ത്യയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് ജ്വലിച്ചു നില്‍ക്കുന്നത്.
ലോകമെമ്പാടും അനേകം തൊഴില്‍ സാധ്യതകളുള്ള പല കോഴ്സുകളും പരിശീലിക്കാന്‍ ഇന്ത്യയിൽ വിദ്യാർഥികള്‍ക്ക് അവസരമില്ലാതിരുന്ന കാലം. ഉയര്‍ന്ന ഫീസുള്‍പ്പെടെയുള്ള പല തടസങ്ങള്‍. നാട്ടിലും വിദേശത്തും ഉയര്‍ന്ന ജോലി സാധ്യതയുള്ള സേഫ്റ്റി രംഗത്ത് പരിശീലനവുമായി എം.വി. തോമസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവയ്ക്കുന്നത് അക്കാലത്താണ്. സേഫ്റ്റി രംഗത്ത് ലോകമെമ്പാടുമുള്ള തൊഴില്‍ സാധ്യതകളെപ്പറ്റി ഇന്ത്യന്‍ യുവാക്കളെ ബോധ്യപ്പെടുത്തുക മാത്രമല്ല, അത് നേടിയെടുക്കാനുതകുന്ന മികച്ച പരിശീലനം കുറഞ്ഞ ഫീസില്‍ അവർക്ക് ലഭ്യമാക്കുകയും ചെയ്തു. അത്തരമൊരു സംരംഭവുമായി മുന്നോട്ടുവരുന്ന ഏതൊരാളും നേരിടാനിടയുള്ള പ്രതിസന്ധികളെയും പരിഹാസങ്ങളെയും അദ്ദേഹം തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ടു.
കുറഞ്ഞ കാലയളവില്‍ രണ്ട് ലക്ഷത്തിലധികം വിദ്യാർഥികള്‍ക്ക് സേഫ്റ്റി രംഗത്ത് പരിശീലനം നല്കി. അവരില്‍ പതിനായിരക്കണക്കിന് വിദ്യാർഥികളെ മികച്ച ജോലിയിലേക്ക് കൈപിടിച്ചുയര്‍ത്തി. എം.വി. തോമസിന്റെ പരിശീലനത്തിലൂടെ മികച്ച ജോലി സ്വന്തമാക്കിയ ഒരാളെങ്കിലും ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ത്തന്നെ കുറവായി. ഇന്ത്യയെ സേഫ്റ്റി പഠിപ്പിച്ച അതികായനായി അദ്ദേഹം ആദരിക്കപ്പെട്ടു. ഫയർ ആൻഡ് സേഫ്റ്റി, ലിഫ്റ്റ് ടെക്നോളജി, ഡെന്റൽ സെറാമിക്സ്, ഫൈബർ ഒപ്റ്റിക്സ് തുടങ്ങി തൊഴില്‍ സാധ്യതയുള്ള അനേകം കോഴ്സുകള്‍ അദ്ദേഹം അവതരിപ്പിച്ചു. അവയിലൂടെയെല്ലാം ആയിരക്കണക്കിന് വിദ്യാർഥികള്‍ മികച്ച ജോലി നേടി.
ഇന്ത്യന്‍ യുവാക്കളെ അതിര്‍ത്തികളെ ഭേദിക്കുന്ന സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കാനും ആ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ അവരെ പരിശീലിപ്പിക്കാനുമുള്ള തന്റെ പരിശ്രമങ്ങള്‍ അവിടം കൊണ്ടും അദ്ദേഹം അവസാനിപ്പിച്ചില്ല. ആ വഴിയിലുള്ള വലിയൊരു പരിശ്രമത്തിന്റെ പേരായിരുന്നു ഇന്റർനാഷണൽ സ്കൂൾ ഒഫ് സ്കിൽ ഡെവലപ്മെന്റ് എന്ന ഐഎസ്എസ്ഡി. ആരോഗ്യ രംഗത്തുള്ള നോൺ മെഡിക്കൽ തൊഴിലവസരങ്ങളിലേക്ക് നമ്മുടെ വിദ്യാഭ്യാസരംഗം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല എന്ന തിരിച്ചറിവിലാണ് ഐഎസ്എസ്ഡി ഇന്ത്യയിലാദ്യമായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ അവതരിപ്പിച്ചത്. വിവിധ നോൺ മെഡിക്കൽ ഡിപ്പാർട്ട്മെന്റുകളില്‍ ജോലി നേടാന്‍ സഹായിക്കുന്ന സിലബസും അതിനാവശ്യമായ വിദഗ്ധ പരിശീലനവും ഇന്റര്‍വ്യൂ ട്രെയ്നിങ് ഉള്‍പ്പെടെയുള്ള പ്ലേസ്മെന്റ് സപ്പോര്‍ട്ടും നല്കി ഇതിനോടകം ആയിരക്കണക്കിന് വിദ്യാർഥികളെ ഐഎസ്എസ്ഡി ലോകോത്തര ആശുപത്രികളില്‍ ജോലി നേടാന്‍ സഹായിച്ചു.
പരമ്പരാഗതമായ തൊഴില്‍ മേഖലകള്‍ക്കപ്പുറം ചിന്തിക്കാന്‍ കേരളത്തെ പഠിപ്പിച്ച എം.വി. തോമസിന്റെ മറ്റൊരു വിജയകരമായ ഇടപെടലായിരുന്നു വെയർഹൗസ് ആൻഡ് പ്രൊക്യുർമെന്റ് മാനെജ്മെന്റ് കോഴ്സ്. നാട്ടിലും വിദേശത്തുമുള്ള വെയർഹൗസുകളിൽ യുവാക്കളെ കാത്തിരിക്കുന്ന അനേകം എക്സിക്യൂട്ടിവ് തൊഴിലവസരങ്ങളെയും, ആ രംഗത്ത് പരിശീലനം നേടിയാല്‍ ആ തൊഴിലുകള്‍ എളുപ്പത്തില്‍ നേടിയെടുക്കാനാവുമെന്നും അദ്ദേഹം മനസിലാക്കി. വെയർഹൗസ് മാനെജ്മെന്റ് കോഴ്സിലൂടെയും അനേകം വിദ്യാർഥികളെ ഉയര്‍ന്ന ജോലിയില്‍ എത്തിക്കാനായി എന്നത് ഈ രംഗത്തെ അദ്ദേഹത്തിന്റെ ശോഭ വര്‍ധിപ്പിച്ചു. ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയോൺമെന്റ്, ഡിപ്ലോമ ഇൻ ഹെൽത്ത്കെയർ മാനെജ്മെന്റ്, ബിബിഎ ഇൻ ഹെൽത്ത്കെയർ മാനെജ്മെന്റ്, എംബിഎ ഇൻ ഹെൽത്ത്കെയർ മാനെജ്മെന്റ് തുടങ്ങി മികച്ച കോഴ്സുകള്‍ ഐഎസ്എസ്ഡിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു.
മലയാളിയെ മികച്ച ജോലി എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചു നടത്തിയ വലിയൊരു പരിശ്രമത്തിന്റെ കൂടി പേരാണ് എം.വി. തോമസ്. "ഒരു ജോലിക്കായി പഠിക്കണമെങ്കില്‍ ഐഎസ്എസ്ഡിയില് പഠിക്കൂ' എന്നത് മലയാളത്തിലെ ഒരു ജനപ്രിയ പരസ്യവാചകമായിത്തീര്ന്നത് അതിന്റെ വാചകഭംഗി കൊണ്ടല്ല. ഐഎസ്എസ്ഡിയിലൂടെ വിജയത്തിലെത്തിയ ആയിരക്കണക്കിന് വിദ്യാർഥികളുള്ളതു കൊണ്ടുകൂടിയാണ്. എം.വി. തോമസ് എന്ന മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും പരിശ്രമത്തിന്റെയും തൊഴിലന്വേഷകരായ യുവതയോടുള്ള കരുതലിന്റെയും കഥ കൂടിയാണ് ആ വിജയം.