സൗദി അറേബ്യയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ്

 
Representative image
Career

സൗദി അറേബ്യയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ്

അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രില്‍ 30. അഭിമുഖം ഓണ്‍ലൈനായാകും നടത്തുക.

Thiruvananthapuram Bureau

സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്‍റെ രണ്ട് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്‍റിനായി ഉയര്‍ന്ന യോഗ്യതയും അനുഭവസമ്പത്തും ഉള്ള ഡയാലിസിസ് നഴ്സുമാരില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ബിഎസ്‌സി നഴ്‌സിംഗ് ബിരുദം. പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ / എലിജിബിലിറ്റി ഉണ്ടായിരിക്കണം.

ഹീമോ ഡയാലിസിസ്, പെറിറ്റോണിയല്‍ ഡയാലിസിസ് സെന്‍ററുകളില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി അഷ്വറന്‍സ് മേഖലകളില്‍ പരിചയമുണ്ടെങ്കില്‍ മുന്‍ഗണന. മൈക്രോസോഫ്റ്റ് ഓഫിസ് ആപ്ലിക്കേഷനുകളുടെ അറിവ്. അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ സംസാരിക്കാനും മനസിലാക്കാനും സാധിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രില്‍ 30. അഭിമുഖം ഓണ്‍ലൈനായാകും നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് വിഭാഗത്തിന്‍റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) ‪+91-8802 012 345‬ (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടണം.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി