സൗദിയിൽ സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍ | AI image

 

Freepik

Career

സൗദിയിൽ സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍

നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌ നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്-അഡല്‍റ്റ്), കാര്‍ഡിയാക് ഐസിയു പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ഇആര്‍), എന്‍ഐസിയു (ന്യൂബോണ്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആര്‍) സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള രണ്ടു വീതം ഒഴിവുകളിലേക്കും, പിഐസിയുവിലെ (പീഡിയാട്രിക് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്) നാല് ഒഴിവുകളിലേക്കും ഡയാലിസിസ്, ഓങ്കോളജി സ്‌പെഷ്യാലിറ്റികളിലെ ഒന്നു വീതം ഒഴിവുകളിലേയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം.

നഴ്‌സിങ്ങില്‍ ബിഎസ്‌സി പോസ്റ്റ് ബേസിക് ബി‌എസ്‌സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഇതിനോടൊപ്പം സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷനും (മുമാരിസ് + വഴി), എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍, ഡേറ്റ ഫ്‌ളോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 മേയ് 10നകം അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായുളള അഭിമുഖം മേയ് 13 മുതല്‍ 16 വരെ എറണാകുളത്ത് (കൊച്ചി) നടക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം.

അഭിമുഖസമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. റിക്രൂട്ട്‌മെന്‍റിന് കേന്ദ്രവിദേശകാര്യമന്ത്രാലയം നിഷ്കര്‍ഷിച്ച ഫീസായ 30,000 രൂപയും ജിഎസ്‌ടിയും മാത്രമേ ഫീസായി ഈടാക്കുകയുളളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് വിഭാഗത്തിന്‍റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 49 കാരൻ അറസ്റ്റിൽ