kitts 
Career

തൊഴിലധിഷ്ഠിത ടൂറിസം / ഹോസ്പിറ്റാലിറ്റി കോഴ്സുകളിൽ സീറ്റൊഴിവ്

വിശദവിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക

Reena Varghese

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) – ൽ തൊഴിലധിഷ്ഠിത ടൂറിസം/ ഹോസ്പിറ്റാലിറ്റി കോഴ്സുകൾക്ക് സീറ്റൊഴിവ്. കേരള സർക്കാരിന്‍റെ സ്കോളർഷിപ്പോടുകൂടി പെൺകുട്ടികൾക്ക് പഠിക്കാനാകുന്ന മൾട്ടി – സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദ ധാരികൾക്ക് ഉതകുന്ന പി.ജി.ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി കോഴ്സിനും പി.ജി ഡിപ്ലോമ ഇൻ പബ്‌ളിക് റിലേഷൻ ഇൻ ടൂറിസം കോഴ്‌സിനും സീറ്റുകൾ ഒഴിവുണ്ട്.

ഉടൻ ആരംഭിക്കുന്ന കേന്ദ്രസർക്കാരിന്‍റെ എച്ച്.എസ്.ആർ.ടി പദ്ധതിക്ക് കീഴിൽ സൗജന്യമായി പഠിക്കാവുന്ന മൾട്ടി ക്യൂസിൻ കുക്ക്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്നീ കോഴ്സുകളിലും സീറ്റ് ഒഴിവുണ്ട്. എല്ലാ കോഴ്സുകൾക്കും ഇന്‍റേൺഷിപ്പ് നൽകും.

പ്ലെയ്സ്മെന്‍റ് ലഭ്യമാകുന്നതിനുള്ള സൗകര്യവും ഒരുക്കും. വിശദവിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ഒക്റ്റോബർ ഏഴിനകം ഡയറക്റ്റർ, കിറ്റ്‌സ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ലഭിക്കണം.

ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധന്‍റെ ജാമ‍്യാപേക്ഷ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ; വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

സദാനന്ദ് ദതെയെ എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചു