.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വനം-വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂണിയർ കെമിസ്റ്റ് തുടങ്ങി 38തസ്തികയിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പത്തോളജി), ഹാർബർ എൻജിനിയറിങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 ഓവർസിയർ ഗ്രേഡ്-2 (സിവിൽ), കയർഫെഡിൽ റീജണൽ ഓഫിസർ, അസിസ്റ്റന്റ് ഫിനാൻസ് മാനെജർ, മ്യൂസിയം-മൃഗശാല വകുപ്പിൽ മേസൺ എന്നിവയാണ് മറ്റു പ്രധാന തസ്തികകൾ.
10 തസ്തികയിലാണ് ജില്ലാതല ജനറൽ റിക്രൂട്ട്മെന്റ്. വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം), ഹൈസ്കൂൾ ടീച്ചർ (അറബിക്) ഉൾപ്പെടെ 5 തസ്തികയിൽ തസ്തികമാറ്റം വഴിയാണു തെരഞ്ഞെടുപ്പ്.
ജല അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, തദ്ദേശ സ്വയംഭരണ വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/ മുന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ, ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ്-3 (സിവിൽ) എന്നീ 3 തസ്തികയിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ് നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീ സിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, ഭവനനിർമാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്-2 എന്നിവ ഉൾപ്പെടെ 20 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.
ഗസറ്റ് തീയതി 30-08-2024.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ഒക്ടോബർ 3 രാത്രി 12 വരെ.