പ്രശ്നങ്ങൾ തീരാത്ത ബ്രഹ്മപുരം
file photo
കേരളത്തിലെ മാലിന്യപ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോൾ പെട്ടെന്ന് ഓർമവരുന്നതാണ് എറണാകുളം കാക്കനാട് ബ്രഹ്മപുരത്തെ മാലിന്യ മല. കൊച്ചിയിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ 2008ൽ ആരംഭിച്ച ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റ് ദൗത്യത്തിൽ പരാജയപ്പെട്ട് ഒരു വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നതാണു പിന്നീടു കണ്ടത്. കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യം കൊണ്ടുതള്ളുന്ന ഒരിടമായി അതു മാറിയപ്പോൾ രൂപപ്പെട്ട മാലിന്യക്കൂമ്പാരം വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിനാണു കാരണമാവുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്ന സ്ഥലമായി കണ്ടു തുടങ്ങിയതോടെ അങ്ങോട്ടുപോകാൻ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയായി. പല തവണ മാലിന്യത്തിനു തീപിടിക്കുകയുണ്ടായി. അതുയർത്തിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സജീവ ചർച്ചകൾക്കും കാരണമായിട്ടുണ്ട്. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യരുത് എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റ് എന്നു വരെ വിദഗ്ധർ വിശേഷിപ്പിച്ചിട്ടുണ്ട്.
കോർപ്പറേഷന്‍റെ കെടുകാര്യസ്ഥത, മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനാസ്ഥ, മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കുന്നതിലെ വീഴ്ച തുടങ്ങി വിഷയം വഷളാക്കിയ ഘടകങ്ങൾ പലതുണ്ട്. ബ്രഹ്മപുരത്ത് ഏറ്റവും വലിയ തീപിടിത്തമുണ്ടാവുന്നത് 2023 മാർച്ചിലാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ തന്നെ മാലിന്യത്തിനു തീപിടിക്കുന്ന ഏറ്റവും വലിയ സംഭവമായി അതു മാറി.
12 ദിവസത്തിനു ശേഷമാണ് തീ അണയ്ക്കാനായത്. അത്രയും ദിവസം വിഷപ്പുക ശ്വസിക്കേണ്ടി വന്ന നഗരവാസികൾക്ക് പല വിധ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. പ്ലാസ്റ്റിക് കത്തിയ ചാരം സമീപത്തെ ജലാശയത്തിൽ കലരുന്നതു തടയുക എന്നതടക്കം ഭീഷണികൾ നേരിടേണ്ടിവന്നു. മാലിന്യം കത്തിയതു മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു.
ദീർഘകാലം കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിനു തീപിടിച്ചില്ലെങ്കിൽ പോലും അതിൽ നിന്നു വിഷവാതകങ്ങളും മലിന ജലവും വമിക്കുമെന്നും അതു പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇതോടൊപ്പം പലരും ചൂണ്ടിക്കാട്ടി. ഇനിയൊരിക്കലും ഇങ്ങനെയൊരു മാലിന്യക്കൂമ്പാരം കൊച്ചിയിലെ ജനങ്ങൾക്കു ഭീഷണിയായി ഉണ്ടാവാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് എല്ലാവരും ചർച്ച ചെയ്തു. പല വിധത്തിലുള്ള നടപടികളും സർക്കാരും കോർപ്പറേഷനും സ്വീകരിക്കുകയുണ്ടായി.
മാലിന്യം നിറഞ്ഞ് ദുർഗന്ധപൂരിതമായിരുന്ന പ്രദേശം ആകെ മാറ്റിമറിച്ച് ഹരിത കേന്ദ്രമായി മാറ്റുകയാണ് എന്നൊക്കെയായിരുന്നു സർക്കാരിന്‍റെ അവകാശവാദം. സർക്കാരും കോർപ്പറേഷനും ചേർന്ന് മാലിന്യം നീക്കിയ ബ്രഹ്മപുരത്ത് ഇനി വേണമെങ്കിൽ ക്രിക്കറ്റ് കളിക്കാം എന്നാണു മന്ത്രി എം.ബി. രാജേഷ് അവകാശപ്പെട്ടത്.
ദീർഘകാലം കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിനു തീപിടിച്ചില്ലെങ്കിൽ പോലും അതിൽ നിന്നു വിഷവാതകങ്ങളും മലിന ജലവും വമിക്കുമെന്നും അതു പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇതോടൊപ്പം പലരും ചൂണ്ടിക്കാട്ടി. ഇനിയൊരിക്കലും ഇങ്ങനെയൊരു മാലിന്യക്കൂമ്പാരം കൊച്ചിയിലെ ജനങ്ങൾക്കു ഭീഷണിയായി ഉണ്ടാവാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് എല്ലാവരും ചർച്ച ചെയ്തു. പല വിധത്തിലുള്ള നടപടികളും സർക്കാരും കോർപ്പറേഷനും സ്വീകരിക്കുകയുണ്ടായി.
മാലിന്യം നിറഞ്ഞ് ദുർഗന്ധപൂരിതമായിരുന്ന പ്രദേശം ആകെ മാറ്റിമറിച്ച് ഹരിത കേന്ദ്രമായി മാറ്റുകയാണ് എന്നൊക്കെയായിരുന്നു സർക്കാരിന്‍റെ അവകാശവാദം. സർക്കാരും കോർപ്പറേഷനും ചേർന്ന് മാലിന്യം നീക്കിയ ബ്രഹ്മപുരത്ത് ഇനി വേണമെങ്കിൽ ക്രിക്കറ്റ് കളിക്കാം എന്നാണു മന്ത്രി എം.ബി. രാജേഷ് അവകാശപ്പെട്ടത്.
ബയോ മൈനിങ്ങിലൂടെ മാലിന്യം നീക്കിയ സ്ഥലത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് കളിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതാണ്. ബ്രഹ്മപുരത്തുണ്ടായ മാറ്റത്തെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തി. ബയോ മൈനിങ്ങിലൂടെ വീണ്ടെടുത്ത ഭൂമി ഹരിത പരിസ്ഥിതി സങ്കേതമാക്കാനുള്ള തീരുമാനത്തിൽ പലരും പ്രതീക്ഷകൾ വച്ചു.
ബ്രഹ്മപുരത്തിന്‍റെ സമഗ്ര വികസനത്തിനുള്ള കോടികളുടെ മാസ്റ്റർ പ്ലാൻ നടപ്പാവുന്നതോടെ മാലിന്യ നിർമാർജനത്തിന്‍റെ മാതൃകാ കേന്ദ്രമായി ഇതുമാറുമെന്നൊക്കെയാണു പറഞ്ഞുവന്നിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചി കോർപ്പറേഷന്‍റെ പുതിയ മേയർ അഡ്വ. വി.കെ. മിനിമോളും ഡെപ്യൂട്ടി മേയര്‍ ദീപക് ജോയിയും അടങ്ങുന്ന സംഘം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ മറ്റൊരു വിധത്തിലുള്ളതാണ്.
പുതിയ ഭരണ സമിതിക്കു കൈമാറിയപ്പോള്‍ എല്ലാം ഭംഗിയായിരുന്നു എന്ന പ്രചാരണം ഒഴിവാക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളെയടക്കം യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതെന്നു മേയര്‍ പറയുകയുണ്ടായി. മേയർ പറയുന്നതനുസരിച്ച് എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ട സാഹചര്യമാണ്. ബയോ മൈനിങ് നടത്തി വീണ്ടെടുത്തുവെന്നു പറഞ്ഞ 104 ഏക്കര്‍ സ്ഥലം ഇപ്പോൾ പുഴയില്‍ മുങ്ങിയ സ്ഥിതിയായിരിക്കുന്നു.
ക്രിക്കറ്റ് പിച്ച് നിര്‍മിച്ചു എന്നു പ്രചരിപ്പിച്ച സ്ഥലം മണ്ണിട്ടു നികത്തി വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ബ്രഹ്മപുരം പ്ലാന്‍റില്‍ തീപിടുത്തത്തിനു ശേഷം മാലിന്യങ്ങള്‍ ഒരു പ്രോസസിങും നടത്താതെ കൂട്ടിയിട്ടതിനാല്‍ പ്ലാസ്റ്റിക് മലയെക്കാള്‍ വലിയ മല രൂപപ്പെട്ടിരിക്കുന്നു. ഏക്കർ കണക്കിനു സ്ഥലത്ത് ഭക്ഷണ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. അവിടങ്ങളില്‍ ചെളിയും മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൂടിക്കലര്‍ന്നു കിടക്കുന്നു.
ബയോ മൈനിങ് പൂര്‍ത്തീകരിച്ചുവെന്ന് മുന്‍ ഭരണസമിതി അവകാശവാദം ഉന്നയിക്കുമ്പോഴും രണ്ടര ലക്ഷം ടണ്ണോളം ഇനിയും പൂര്‍ത്തീകരിക്കാനുണ്ടെന്നും മേയർ പറയുന്നു. പഴയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണിത്. ഇതു പ്രോസസ് ചെയ്യാന്‍ സര്‍ക്കാര്‍ സഹായമടക്കം ആവശ്യമായി വരുമത്രേ. സെപ്റ്റേജ് ടാങ്കും പുതുതായി നിര്‍മിക്കേണ്ടി വരും. മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി വരുത്തണം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കണം എന്നൊക്കെയാണു മേയർ പറയുന്നത്.
അതായത് ബ്രഹ്മപുരത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതു മുൻ ഭരണസമിതിയുടെ എല്ലാ അവകാശവാദങ്ങൾക്കും മുകളിൽ സ്ഥാനം പിടിക്കുന്നു. അവിടെ നെൽകൃഷിയും പച്ചക്കറി കൃഷിയുമൊക്കെ തുടങ്ങിയെന്ന വാദങ്ങളും പൊളിഞ്ഞിരിക്കുന്നു. കൊച്ചി ഐടി മേഖലയുടെ തലസ്ഥാനം കൂടിയായ കാക്കനാട് ബ്രഹ്മപുരത്തിനെ മാതൃകാ കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി തുടരേണ്ടതുണ്ട് എന്നാണു വ്യക്തമാവുന്നത്. മാലിന്യ പ്രശ്നത്തിനുള്ള പരിഹാരം കൊച്ചിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിഷയമാണ്.
ബയോ മൈനിങ്ങിലൂടെ മാലിന്യം നീക്കിയ സ്ഥലത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് കളിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതാണ്. ബ്രഹ്മപുരത്തുണ്ടായ മാറ്റത്തെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തി. ബയോ മൈനിങ്ങിലൂടെ വീണ്ടെടുത്ത ഭൂമി ഹരിത പരിസ്ഥിതി സങ്കേതമാക്കാനുള്ള തീരുമാനത്തിൽ പലരും പ്രതീക്ഷകൾ വച്ചു. ബ്രഹ്മപുരത്തിന്‍റെ സമഗ്ര വികസനത്തിനുള്ള കോടികളുടെ മാസ്റ്റർ പ്ലാൻ നടപ്പാവുന്നതോടെ മാലിന്യ നിർമാർജനത്തിന്‍റെ മാതൃകാ കേന്ദ്രമായി ഇതുമാറുമെന്നൊക്കെയാണു പറഞ്ഞുവന്നിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചി കോർപ്പറേഷന്‍റെ പുതിയ മേയർ അഡ്വ. വി.കെ. മിനിമോളും ഡെപ്യൂട്ടി മേയര്‍ ദീപക് ജോയിയും അടങ്ങുന്ന സംഘം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ മറ്റൊരു വിധത്തിലുള്ളതാണ്.
പുതിയ ഭരണ സമിതിക്കു കൈമാറിയപ്പോള്‍ എല്ലാം ഭംഗിയായിരുന്നു എന്ന പ്രചാരണം ഒഴിവാക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളെയടക്കം യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതെന്നു മേയര്‍ പറയുകയുണ്ടായി. മേയർ പറയുന്നതനുസരിച്ച് എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ട സാഹചര്യമാണ്. ബയോ മൈനിങ് നടത്തി വീണ്ടെടുത്തുവെന്നു പറഞ്ഞ 104 ഏക്കര്‍ സ്ഥലം ഇപ്പോൾ പുഴയില്‍ മുങ്ങിയ സ്ഥിതിയായിരിക്കുന്നു.
ക്രിക്കറ്റ് പിച്ച് നിര്‍മിച്ചു എന്നു പ്രചരിപ്പിച്ച സ്ഥലം മണ്ണിട്ടു നികത്തി വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ബ്രഹ്മപുരം പ്ലാന്‍റില്‍ തീപിടുത്തത്തിനു ശേഷം മാലിന്യങ്ങള്‍ ഒരു പ്രോസസിങും നടത്താതെ കൂട്ടിയിട്ടതിനാല്‍ പ്ലാസ്റ്റിക് മലയെക്കാള്‍ വലിയ മല രൂപപ്പെട്ടിരിക്കുന്നു. ഏക്കർ കണക്കിനു സ്ഥലത്ത് ഭക്ഷണ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. അവിടങ്ങളില്‍ ചെളിയും മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൂടിക്കലര്‍ന്നു കിടക്കുന്നു. ബയോ മൈനിങ് പൂര്‍ത്തീകരിച്ചുവെന്ന് മുന്‍ ഭരണസമിതി അവകാശവാദം ഉന്നയിക്കുമ്പോഴും രണ്ടര ലക്ഷം ടണ്ണോളം ഇനിയും പൂര്‍ത്തീകരിക്കാനുണ്ടെന്നും മേയർ പറയുന്നു.
പഴയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണിത്. ഇതു പ്രോസസ് ചെയ്യാന്‍ സര്‍ക്കാര്‍ സഹായമടക്കം ആവശ്യമായി വരുമത്രേ. സെപ്റ്റേജ് ടാങ്കും പുതുതായി നിര്‍മിക്കേണ്ടി വരും. മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി വരുത്തണം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കണം എന്നൊക്കെയാണു മേയർ പറയുന്നത്. അതായത് ബ്രഹ്മപുരത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതു മുൻ ഭരണസമിതിയുടെ എല്ലാ അവകാശവാദങ്ങൾക്കും മുകളിൽ സ്ഥാനം പിടിക്കുന്നു.
അവിടെ നെൽകൃഷിയും പച്ചക്കറി കൃഷിയുമൊക്കെ തുടങ്ങിയെന്ന വാദങ്ങളും പൊളിഞ്ഞിരിക്കുന്നു. കൊച്ചി ഐടി മേഖലയുടെ തലസ്ഥാനം കൂടിയായ കാക്കനാട് ബ്രഹ്മപുരത്തിനെ മാതൃകാ കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി തുടരേണ്ടതുണ്ട് എന്നാണു വ്യക്തമാവുന്നത്. മാലിന്യ പ്രശ്നത്തിനുള്ള പരിഹാരം കൊച്ചിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിഷയമാണ്.