.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഫയർ ഓഡിറ്റുകൾ പ്രഹസനമാവരുത്

 

file photo

Editorial

ഫയർ ഓഡിറ്റുകൾ പ്രഹസനമാവരുത്

ഫയർ ഓഡിറ്റ് അടക്കം സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നിർബന്ധമായും നടക്കേണ്ടതുണ്ട്

MV Desk

ഏതാനും ദിവസം മുൻപാണ് ഒഡിഷയിലെ കട്ടക്കിലുള്ള എസ് സിബി മെഡിക്കൽ കോളെജ് ആശുപത്രിയിലെ ക്രിറ്റിക്കൽ ഐസിയു യൂണിറ്റിൽ പുലർച്ചെയുണ്ടായ വൻ അഗ്നിബാധയിൽ 12 പേർ മരിച്ചത്. ഏതാനും ആശുപത്രി ജീവനക്കാർക്കു പരുക്കേറ്റിട്ടുമുണ്ട്. ഐസിയുവിലെ എസി സിസ്റ്റത്തിലോ മെഡിക്കൽ ഉപകരണങ്ങളിലോ ഉണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് ഈ ദാരുണമായ സംഭവത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കൃത്യമായ കാരണം കണ്ടെത്തുന്നതിന് ഉന്നതതല അന്വേഷണം നടക്കുകയാണ്. ഈ സംഭവത്തിനു പിന്നാലെ കഴിഞ്ഞ ദിവസവും ആശുപത്രിയിൽ ഷോർട്ട് സർക്യൂട്ട് മൂലം അഗ്നിബാധയുണ്ടായി. നിരവധി രോഗികൾ ചികിത്സയിലിരിക്കുന്ന വാർഡിൽ ഇലക്‌ട്രിക്കൽ ബോർഡിനു തീപിടിക്കുകയായിരുന്നുവെന്നാണു പറയുന്നത്. ആർക്കും അപകടമില്ലാതെ തീ അണയ്ക്കാനായി എന്നതു ഭാഗ്യം. രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള സർക്കാർ മെഡിക്കൽ കോളെജുകളിലൊന്നാണ് 1944ൽ സ്ഥാപിതമായ ഈ സ്ഥാപനം. ഒഡിഷയിലെ പ്രധാന റഫറൽ ആശുപത്രി. അവിടുത്തെ സുരക്ഷാ സംവിധാനങ്ങളിൽ പാളിച്ച ആരോപിക്കുന്ന പ്രതിപക്ഷം സംസ്ഥാന ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഭരണപരമായ അവഗണനകളാണു പാവപ്പെട്ട രോഗികളുടെ മരണത്തിനു കാരണമായതെന്നാണു പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.

എന്തായാലും ഇത്തരം ദുരന്തങ്ങൾ സർക്കാർ ആശുപത്രികളിൽ ഇനിയും സംഭവിക്കാതിരിക്കണമെങ്കിൽ ഫയർ ഓഡിറ്റ് അടക്കം സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നിർബന്ധമായും നടക്കേണ്ടതുണ്ട്. അതു കേവലം ചടങ്ങായി നടന്നാൽ പോരാ എന്നതും പ്രധാനമാണ്. കേരളത്തിനും ഇതൊരു മുന്നറിയിപ്പാണ് എന്നതു കൊണ്ടു തന്നെയാണ് ഇതേക്കുറിച്ച് എടുത്തുപറയുന്നത്. ചൊവ്വാഴ്ച രാവിലെയാണു തിരുവനന്തപുരം മെഡിക്കൽ കോളെജിലും മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലെ സർജിക്കൽ ഐസിയുവിൽ തീപിടിത്തമുണ്ടായത്. പോർട്ടബിൾ വെന്‍റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിച്ചതെന്നു പറയുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണവും പരിശോധനയുമൊക്കെ നടക്കുകയാണ്. യഥാർഥ കാരണം അതിനു ശേഷമാവും വ്യക്തമാവുക. എന്തായാലും ആർക്കും അപകടമൊന്നുമുണ്ടായില്ല എന്നതു വലിയ ആശ്വാസം നൽകുന്നുണ്ട്. പക്ഷേ, നിസാരമായി തള്ളാവുന്നതായിരുന്നില്ല ഈ അഗ്നിബാധ എന്നു കൂടി പറയേണ്ടതുണ്ട്. ആദ്യം വലിയ ശബ്ദമുണ്ടായി, അതിനു പിന്നാലെ പുക നിറയുകയും തീപടരുകയും ചെയ്തു എന്നാണു ദൃക്സാക്ഷികൾ പറയുന്നത്. ഐസിയുവിൽ തീ പിടിക്കുമ്പോൾ സ്വാഭാവികമായും വലിയ പരിഭ്രാന്തിയുണ്ടാവും.

തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെ മാറ്റുന്നതടക്കം രക്ഷാപ്രവർത്തനം ഏറ്റവും നല്ല നിലയിൽ തന്നെ നടത്തിയതാണു വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഡോക്റ്റർമാരും മെഡിക്കൽ കോളെജിലെ സുരക്ഷാ ഉദ്യോഗസ്ഥരും എല്ലാം കാഴ്ചവച്ച സ്തുത്യർഹമായ സേവനം വിസ്മരിക്കാനാവില്ല. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗികളെ ഏറ്റവും വേഗത്തിൽ തന്നെ പുറത്തെത്തിക്കാൻ കഴിഞ്ഞു. തീ വ്യാപകമായി പടരുന്നതിനു മുൻപു തന്നെ അത് അണയ്ക്കാനുമായി. കോഴിക്കോട് മെഡിക്കൽ കോളെജിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടാവുകയും പിന്നാലെ കനത്ത പുക ഉയരുകയും ചെയ്തത് കഴിഞ്ഞ വർഷം മേയ് ആദ്യമാണ്. അന്നും നിരവധി രോഗികളെയാണ് അത്യാഹിത വിഭാഗത്തിൽ നിന്ന് അടിയന്തരമായി മാറ്റേണ്ടിവന്നത്. ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുകയുണ്ടായി. തീപിടിത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ടവർ അവഗണിച്ചുവെന്ന കണ്ടെത്തലും ഇതിന്‍റെ ഭാഗമാണ്. യുപിഎസ് മുറിയിൽ വെന്‍റിലേഷൻ സൗകര്യങ്ങളില്ലാത്തതും എമർജൻസി എക്സിറ്റും തീ പ്രതിരോധ സംവിധാനവും ഇല്ലാത്തതും ചൂണ്ടിക്കാണിക്കപ്പെട്ടു. ഫയർ എൻഒസി പുതുക്കിയിരുന്നില്ലെന്നും കണ്ടെത്തുകയുണ്ടായി.

ഈ സംഭവത്തിനു ശേഷം കേരളത്തിലെ സർക്കാർ ആശുപത്രികളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും സമഗ്രമായ ഫയർ ഓഡിറ്റ് നടത്താൻ സർക്കാർ നിർദേശം നൽകിയതാണ്. ഓഡിറ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ എടുത്ത് സുരക്ഷ ഉറപ്പാക്കാനും നിർദേശമുണ്ടായിരുന്നു. അതുപ്രകാരം ആശുപത്രികളിലെ സുരക്ഷാ, ഫയർ ഓഡിറ്റുകൾ പൂർത്തിയായെന്ന് സർക്കാർ പിന്നീടു വ്യക്തമാക്കുകയും ചെയ്തതാണ്. തിരുവനന്തപുരം മെഡിക്കൽ കോളെജിലും ഫയർ ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. അവിടെയാണ് ഇപ്പോൾ തീപിടിത്തമുണ്ടായിരിക്കുന്നത്. ഫയർ ഓഡിറ്റ് വെറും പ്രഹസനമായിരുന്നു എന്ന ആരോപണം ഇതേത്തുടർന്ന് ഉയരുന്നുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലെയും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു ഗൗരവമായ പരിശോധന എത്രയും വേഗം നടത്തേണ്ടതുണ്ട്. പഴക്കം ചെന്ന കെട്ടിടങ്ങളും ഇലക്‌ട്രിക്കൽ സംവിധാനങ്ങളുമൊക്കെ മെഡിക്കൽ കോളെജുകളിലുണ്ട്. അവയുടെ സുരക്ഷ ഇടക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ അഗ്നിബാധയ്ക്കു കാരണം ആരുടെയെങ്കിലും വീഴ്ചയാണെങ്കിൽ അവരെ സംരക്ഷിക്കാനോ വീഴ്ചകൾ മറയ്ക്കാനോ ശ്രമം ഉണ്ടായിക്കൂടാ.

പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നു; ഇറാന്‍റെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ

മാസപ്പിറവി ദൃശ്യമായില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

ഫ്ളക്സ് അടിച്ച് ദീപ്തി മേരി വർഗീസും മുഹമ്മദ് ഷിയാസും; മുന്നൊരുക്കത്തിന്‍റെ ഭാഗമെന്ന് ദീപ്തി

എൻഐഎ അറസ്റ്റ് ചെയ്തത് ക്രിസ്റ്റ്യൻ രാഷ്ട്രം രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയ ആളെ

കവടിയാർ കൊട്ടാരത്തിലെ മോഷണം: യൂട്യൂബർമാരെ ചോദ്യം ചെയ്യും